Latest News

തെന്നിന്ത്യൻ താരം വിശാലിന്റെ വീടിന് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പോലീസ്

Malayalilife
തെന്നിന്ത്യൻ താരം  വിശാലിന്റെ വീടിന് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പോലീസ്

തെന്നിന്ത്യൻ താരം  വിശാലിന്റെ ചെന്നൈ അണ്ണാന​ഗറിലുള്ളവസതിക്ക്നേരെ അജ്ഞാതരുടെ ആക്രമണം. വിശാലിന്റെ വീടിന് നേരെ  തിങ്കളാഴ്ച ഒരുസംഘം ആളുകൾ കല്ലെറിയുകയായിരുന്നു. വീടിന് മറ്റ് കേടുപാടുകൾ സംഭവിക്കുകയും ആക്രമണത്തിൽ ബാൽക്കണിയിലെ ​ഗ്ലാസുകൾ തകരുകയും  ചെയ്തു. മാനേജർ മുഖേന താരം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

വിശാലിന്റെ വീടിന് നേരെ തിങ്കളാഴ്ച രാത്രിയാണ്  അക്രമികൾ കല്ലെറിഞ്ഞത്. താരം മാതാപിതാക്കൾക്കൊപ്പമാണ് ഇവിടെ കഴിയുന്നത്. നടൻ പരാതിയിൽ ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന്   പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാൽ പോലീസിന് കൈമാറിയിട്ടുണ്ട്.

തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. അതേസമയം ഇപ്പോഴും തമിഴിലെ മുൻനിര പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും വിശാലുമായുള്ള തർക്കവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയുടെ പരി​ഗണനയിലാണ്.

Read more topics: # Actor vishal house attack
Actor vishal house attack

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES