മലയാള കുടുംബ പ്രേക്ഷകർക്ക് ടെലിവിഷൻ പരിപാടികളിലൂടെ കടന്ന് വന്ന് വ്യത്യസ്തമായ അഭിനയ രീതികൊണ്ട് സിനിമയിലേയ്ക്ക് അവസരം ലഭിച്ച നിരവധി താരങ്ങളാണ് ഇന്ന് ഉള്ളത്. ഇന്ന് സിനിമയിൽ ശോഭിച്ച് നിൽക്കുന്ന ജയസൂര്യ, നയൻതാര, രമ്യ നമ്പീശൻ തുടങ്ങിയ ഒട്ടുമിക്ക പ്രതിഭകളും ടെലിവിഷൻ പരിപാടികളിലൂടെ കടന്നു വന്നവരാണ്. എന്നാൽ ഈ കൂട്ടത്തിൽ കഴിവുണ്ടായിട്ടും വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോയ താരങ്ങളും ഉണ്ട്. അനവധികാലം ടെലിവിഷൻ പരിപാടികളിലൂടെയും, സംഗീത പരിപാടികളിലൂടെയെല്ലാം സജീവമായി അഭിനയരംഗത്തുണ്ടായിരുന്ന ‘രഞ്ജിത്ത് ചെങ്ങമനാട്’ എന്ന കലാകാരൻ അങ്ങനെയുള്ള വ്യകതികളിൽ ഒരാളാണ്. അദ്ദേഹത്തെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ സൂര്യ ചാനലിലൂടെ ദീർഘനാൾ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഊരാക്കുടുക്ക്’ എന്നൊരു പരിപാടി മാത്രം മതി .
അന്നത്തെ കാലത്തെ വലിയ ജനശ്രദ്ധ നേടിയ പരിപാടികളിൽ ഒന്നായിരുന്നു ഊരാകുടുക്ക്. ഈ പരിപാടി അവതരിപ്പിച്ചിരുന്നത് രഞ്ജിത്ത് ചെങ്ങമനാടായിരുന്നു. രഞ്ജിത്ത് കലാപ്രവർത്തനങ്ങളിൽ സജീവമാകുന്നത് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ കോളേജിൽ വയലിൻ പഠിക്കാൻ ചേർന്നതിന് പിന്നാലെയാണ്. അദ്ദേഹം നാടകങ്ങളിലേയ്ക്കും, മിമിക്രിയിലേയ്ക്കുമെല്ലാം അവിടെ പഠിക്കുന്ന സമയത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആ സമയത്താണ് രഞ്ജിത്ത് ചെമ്മനങ്ങാട് അവതരിപ്പിച്ച നാടകം ‘പ്രസി മള്ളൂർ’ എന്ന സംവിധായകൻ കാണാനിടയാകുന്നത്. തുടർന്ന് അദ്ദേഹത്തിനൊപ്പം തൻ്റെ സംവിധാന മേഖലയിൽ കൂടെ നിൽക്കാൻ രഞ്ജിത്തിനെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് ആ ചെറുപ്പക്കാരൻ ദീർഘനാളായി പഠിക്കുന്ന വയലിൽ പഠനം ഉപേക്ഷിച്ച് സിനിമയോടുള്ള അമിത താൽപര്യം ഉള്ളത് കൊണ്ട് സംവിധയകനൊപ്പം ചേരാൻ തയ്യാറായത്.
പ്രസി മള്ളൂരിനൊപ്പം ചേർന്ന് അനവധി ടെലിവിഷൻ സീരിയലുകളിൽ പ്രവൃത്തിക്കാൻ രഞ്ജിത്ത് ചെങ്ങമനാടിന് സാധിച്ചു. അദ്ദേഹത്തിന് വേണ്ടി കഥയും, തിരക്കഥയും എഴുതുവാനുള്ള അവസരവും ലഭിച്ചു. പതിയെ സിനിമയിലേയ്ക്ക് സീരിയലുകളുടെ ഭാഗമായി പ്രവേശിക്കുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹത്തിന് സിനിമയിലേയ്ക്കുള്ള വാതിൽ തുറക്കുന്നത്. വളരെ ചെറിയ റോളുകൾ മാത്രമായിരുന്നു നല്ല കഴിവുള്ള നടനായിരുന്നിട്ട് പോലും രഞ്ജിത്തിന് ലഭിച്ചിരുന്നത്. ദിലീപ്, വിനീത് തുടങ്ങിയവർക്കൊപ്പം ‘ഡാര്‍ലിംങ്ങ് ഡാര്‍ലിംങ്ങ്’ എന്ന ചിത്രത്തിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരുന്നു നടന് ലഭിച്ചത്. കളിവീട്, സ്വയംവരപ്പന്തല്‍, പുള്ളിമാന്‍, വംശം ഉൾപ്പടെയുള്ള സിനിമകളിലും രഞ്ജിത്ത് ചെങ്ങമനാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ടെലിവിഷൻ രംഗത്തായിരുന്നു അദ്ദേഹം കൂടുതൽ ശോഭിച്ചത്. ‘അക്കരെ ഇക്കരെ പൂക്കാലം’ എന്ന ടെലിഫിലിം സൂര്യ ടിവിയ്ക്ക് വേണ്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. ഇവയ്‌ക്കെല്ലാം പുറമേ ജീവൻ ടിവിയിൽ ഓട്ടോക്ലബ്, ഏഷ്യാനെറ്റ് പ്ലസ്സില്‍ ഈറ്റിബിറ്റി, ദര്‍ബാര്‍ പ്ലസ് തുടങ്ങിയ പ്രേഗ്രാമുകളും ചെയ്തു.അവയെല്ലാം വൻ ഹിറ്റാവുകയും ചെയ്തു. എങ്കിലും സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ‘ഊരാക്കുടുക്ക്’ എന്ന പരിപാടിയാണ് രഞ്ജിത്തിന് കൂടുതല്‍ പ്രശസ്തിയും, അംഗീകാരവും നേടികൊടുത്തത്.
രഞ്ജിത്ത് ചെങ്ങമനാട് ഇന്ന് സിനിമയിലും, സീരിയലിലും താരം അത്ര കണ്ട് ഇപ്പോൾ സജീവ മല്ലെങ്കിലും യൂട്യൂബിലും മറ്റും ഹാസ്യ പരിപാടികളിലൂടെയും വെബ്‌സീരിസുകളിലൂടെയും തിരക്കിലാണ് . ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ രഞ്ജിത്ത് എന്ന കലാകാരൻ അഭിനയരംഗത്ത് നിന്നും പതിയെ ഇടവേളയെടുത്തെങ്കിലും ആ സ്ഥാനം ഉണ്ട്. ഭാര്യയും, മകനും, അമ്മയും അടങ്ങുന്നതാണ് രഞ്ജിത്ത് ചെങ്ങമനാടിൻ്റെ കുടുംബം. നല്ല കഥാപാത്രങ്ങളും, അവസരങ്ങളും ലഭിക്കുകയാണെകിൽ വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുമെന്നാണ് രഞ്ജിത്ത് ചെങ്ങമനാട് പറയുന്നത്.