Latest News

നടൻ രാജ് മോഹൻ വിടവാങ്ങി; മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ

Malayalilife
നടൻ രാജ് മോഹൻ വിടവാങ്ങി; മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ

പ്രശസ്ത നടൻ രാജ് മോഹൻ അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് ചികിത്സയിൽ കഴിയവെയായിരുന്നു  അന്ത്യം. മൃതദേഹം ഏറ്റെടുക്കാനാളില്ലാത്ത സാഹചര്യത്തിൽ  തിരുവനന്തപുരത്ത് മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്ദുലേഖയിലെ മാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ് മോഹനായിരുന്നു. രാജ് മോഹൻറെ അവസാന കാലം അനാഥാലയത്തിലായിരുന്നു .

കലാനിലയം കൃഷ്ണൻ നായരുടെ മരുമകൻ കൂടിയാണ്  രാജ് മോഹൻ.   കൃഷ്ണൻനായർ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവൽ ആധാരമാക്കിയുള്ള സിനിമയിൽ മാധവൻ എന്ന നായക വേഷമാണ് രാജ്മോഹൻ അവതരിപ്പിച്ചത്.  പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചു.

 സിനിമ പൂർണ്ണമായും ഈ ബന്ധം അകന്നതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു രാജ്മോഹൻ. പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ  ഏറെക്കാലം നോക്കാൻ ആളില്ലാത്തെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം അന്തേവാസിയായി.തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ  കഴിഞ്ഞ നാലാം തിയതി  പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ഇന്നലെ മുതൽ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

 

Read more topics: # Actor raj mohan passed away
Actor raj mohan passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക