ഒരു കാലത്ത് മലയാളത്തിലെ യുവതാരമായിരുന്നു റഹ്മാന്‍. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ റഹ്മാന്‍ മെല്ലെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. സുമുഖനായ ആ നായകന് ഏറെ ആരാധികമാരും ഉണ്ടായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്ന താരം പിന്നീട് വീണ്ടും ഒരു മടങ്ങി വരവ് നടത്തിയിരുന്നു. മലയത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശി കൂടിയാണ് റഹ്മാൻ. റഷീൻ എന്നായിരുന്നു റഹ്മാന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്നപ്പോൾ പിതാവിന്റെ പേര് സ്വന്തം പേരാക്കുകയായിരുന്നു.ബാംഗ്ലൂരിലെ ബാൽഡ്വിൻ ബോയ്സ് ഹൈസ്കൂൾ, അബുദാബി സെന്റ് ജോസഫ് സ്കൂൾ, ഊട്ടി റെക്സ് ഹയർ സെക്കൻഡറി സ്കൂൾ, മമ്പാട് എം.ഇ.എസ്. കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സഹനടനായും നായകനായുമൊക്കെയായി അഭിനയത്തിലും നൃത്തത്തിലുമൊക്കെ റഹ്മാന് തിളങ്ങാനും സാധിച്ചു. എൺപതുകളിൽ മലയാള സിനിമയിലെ റഹ്മാൻ നായകനായ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. റഹ്മാനെ പിന്നീട് ഈ വിജയങ്ങളാണ് തെന്നിന്ത്യയിലേക്കുമെത്തിച്ചത്. സഹനടനായും നായകനായുമൊക്കെയായി അഭിനയത്തിലും നൃത്തത്തിലുമൊക്കെ എന്നും munnil ആയിരുന്നു റഹ്മാൻ.
എൺപതുകളിൽ മലയാളത്തിലെ സൂപ്പർതാരമായിരുന്നു റഹ്മാൻ. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ റഹ്മാൻ അഭിനയിച്ചു. കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ റഹ്മാന്റേതായി പുറത്തുവന്നു. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിൽ റഹ്മാൻ നായകവേഷവും മോഹൻലാൽ വില്ലൻ വേഷവും ചെയ്തു എന്നതിൽ നിന്നു തന്നെ റഹ്മാന്റെ അന്നത്തെ താരമൂല്യം മനസ്സിലാക്കാം. ഭരതന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ, ചിലമ്പ്, കെ.എസ്. സേതുമാധവന്റെ സുനിൽ വയസ് 20, സത്യൻ അന്തിക്കാടിന്റെ ഗായത്രീദേവി എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ സൂപ്പർ നായന്മാർക്കൊപ്പം അഭിനയിക്കണതും താരത്തെ തേടി അവസരങ്ങളും എത്തിയിരുന്നു.
കാലങ്ങൾ ഏറെ പിന്നിട്ടപ്പോൾ താരത്തിന്റെ തന്റെ അവസരങ്ങൾ കുറഞ്ഞ് തുടങ്ങിരുന്നു. എന്നാൽ അന്നും റഹ്‌മാൻ പൂർണമായും സിനിമ കൈവിട്ടില്ല. തൻ്റെ സാന്നിധ്യം താരം ആരാധകരിൽ കൃത്യമായ ഇടവേളകളിൽ വ്യക്തമാക്കിക്കൊണ്ടേയിരുന്നു. സൈബറിടത്തിലെ സ്ഥിരസാന്നിധ്യം കൂടിയാണ് റഹ്മാൻ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. ശരീര സൌന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രായം എത്ര തന്നെ പിന്നിട്ടാലും അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം ജിമ്മിൽ വർക്കൌട്ട് ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഒരിടയ്ക്ക് സൈബറിടത്തിൽ വൈറലായിരുന്നു. അതോടൊപ്പം തന്നെ താരം യുവതാരങ്ങൾക്കിടയിൽ പിടിച്ചു നിൽക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നർത്ഥം വരുന്ന ക്യാപ്ഷനും ഏറെ ശ്രദ്ധ നേടിയിരുന്നു.
ആരാധകർക്കിടയിൽ റഹ്മാൻ കുടുംബനാഥനെന്ന റഹ്മാൻ്റെ കർത്തവ്യത്തെ കൃത്യമായി നിർവ്വഹിക്കുന്നതിനാൽ തന്നെ തികച്ചും ഒരു ഫാമിലിമാനാണ്. തൻ്റെ കുടുംബവുമായി റഹ്മാൻ്റെ എല്ലാ വിശേഷങ്ങളും ബന്ധപ്പെട്ടുള്ളതിനാലാകണം ആരാധകർക്കിടയിൽ അങ്ങനെയൊരു ഐഡൻ്റിറ്റി മാർക്കായി മാറിയതും. പാലനടിമാരോടൊപ്പം താരത്തിന്റെ പേര് ചേർത്ത് നിരവധി ഗോസിപ്പുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. എന്റെ പേരില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ശോഭനയുടെയും രോഹിണിയുടെയുമൊക്കെ ഗോസിപ്പ് കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അതൊന്നും എന്നെ വേദനിപ്പിച്ചിരുന്നില്ല. എന്നിരുന്നാലും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന ഒരു പരിഭ്രമം എനിക്കുണ്ടായിരുന്നുവെന്ന് ഒരുവേള റഹ്മാൻ തുറന്ന് പറഞ്ഞിരുന്നു.
സിനിമ മേഖലയിൽ പൊതുവേ എല്ലാവരുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാറുള്ള ഒരു നടൻ കൂടിയാണ് റഹ്മാൻ. 'നടി സിത്താരയുമായി റഹ്മാന് നല്ല അടുപ്പമായിരുന്നു. അവരെ ചേച്ചിയുടെ സ്ഥാനത്താണ് റഹ്മാൻ കണ്ടിരുന്നതും. പല പ്രതിസന്ധി ഘട്ടങ്ങളിലും റഹ്മാൻ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ റഹ്‌മാൻ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറി പോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് റഹ്മാനെ സിതാര മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവര്‍ വാശി പിടിച്ചു. അന്ന് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ വേഗം ദേഷ്യം വരുന്ന ഞാന്‍ അന്ന് സെറ്റില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു'. ഇത്തരം ഒരു സംഭവം റഹമാനെ സംബന്ധിച്ചിടത്തോളം തന്റെ സിനിമ ജീവിതത്തിൽ ആദ്യമായിട്ടാകും ഉണ്ടായിട്ടുള്ളതും.
താരത്തിന്റെ ജീവിതത്തിൽ സിനിമയില്‍ വന്നു കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ പ്രണയവും ബ്രേക്കപ്പുമെല്ലാം ഉണ്ടാകുകയും ചെയ്തിരുന്നു. റഹ്മാനെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാര്‍ക്ക് വരുന്നത് താരത്തിന് 26 വയസ് ഉള്ളപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും അതിനെല്ലാം നോ പറഞ്ഞു ഒഴിവാകുമായിരുന്നു റഹ്മാൻ. എന്നാല്‍ ചെന്നൈയില്‍ സുഹൃത്തിന്റെ ഫാമിലി ഫങ്ക്ഷന് പോയ സമയത്ത് തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു.കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം അന്ന്കൂട്ടുകാരനോട് റഹ്‌മാൻ പറഞ്ഞത് പടച്ചോന്‍ കേട്ടു. മെഹറുവിന്റെ അഡ്രസ് ഒരു സുഹൃത്താണ് കണ്ടുപിടിച്ചു പെണ്ണ് ചോദിക്കുന്നത്. മെഹറുവിന്റെ കുടുംബം എന്ന് പറയുന്നത് മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു. സിനിമ ഒന്നും കാണാറില്ലാത്ത കുടുംബമായിരുന്നു അവരുടേത്. വിവാഹത്തിന് ചില നിബന്ധനകള്‍ അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു.സംഗീതഞ്ജന്‍ എആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരി മെഹറുനിസയാണ് നടന്റെ പത്നി.അലീഷ, റുഷ്ദ എന്നീ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. നിലവിൽ കുടുംബവുമൊത്ത് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം.