മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു ജിഷിന്‍ മോഹനും വരദയും. രണ്ടു വര്‍ഷം മുമ്പ് ഇരുവരുടേയും വിവാഹ മോചന വാര്‍ത്തകളും പുറത്തു വന്നു. എന്നാലിപ്പോള്‍ ഇരുവരും തമ്മിലുള്ള തമ്മിലടിയ്ക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്. അതിനു കാരണമായത് ജിഷിന്റെ ചില വെളിപ്പെടുത്തലുകളാണ്. വരദയുമായുള്ള വിവാഹമോചനത്തിനു ശേഷം താന്‍ മദ്യത്തിനും കഞ്ചാവിനും മറ്റ് മയക്ക് മരുന്നുകള്‍ക്കെല്ലാം അടിമപ്പെട്ട് അതിന്റെ തേര്‍ഡ് സ്റ്റേജിലേക്ക് വരെ എത്തിയെന്നതായിരുന്നു ജിഷിന്‍ പറഞ്ഞത്. പിന്നാലെയാണ് സീരിയല്‍ നടി അമേയയെ പരിചയപ്പെടുന്നതും അടുത്ത സ്നേഹബന്ധത്തിലേക്ക് എത്തിയതും. ഇതിനെയെല്ലാം ന്യായീകരിച്ചും പറഞ്ഞും പറയാതെയും തന്റെ ആദ്യ വിവാഹബന്ധത്തിലെ തകര്‍ച്ചയാണ് ഇതിനെല്ലാം കാരണമെന്നും ജിഷിന്‍ പറഞ്ഞുവെച്ചു.
പിന്നാലെ എന്തൊക്കെ കാണണം.. എന്തൊക്കെ കേള്‍ക്കണം.. എന്തായാലും കൊള്ളാം എന്നാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വരദ പങ്കുവച്ചത്. ജിഷിന്റെ വെളിപ്പെടുത്തലുകളില്‍ സത്യത്തിന്റെ ഒരു തരി പോലുമില്ലെന്ന സൂചനയാണ് ഈ പ്രതികരണത്തിലൂടെ വരദ നടത്തിയത്. ജിഷിന്റെ വാക്കുകള്‍ വരദയ്ക്കുണ്ടാക്കിയത് ഞെട്ടലല്ല, പകരം പുച്ഛവും പരിഹാസവുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിലിപ്പോഴിതാ, വരദയ്ക്കുള്ള മറുപടിയുമായാണ് ജിഷിന്‍ എത്തിയിരിക്കുന്നത്. മൂന്ന് കുരങ്ങന്മാര്‍ ചെവിയും കണ്ണുമൊക്കെ പൊത്തിപ്പിടിച്ച് ഇരിക്കുന്ന ഫോട്ടോയാണ് ജിഷിന്‍ പോസ്റ്റ് ചെയ്തത്. 'ഒന്നും കാണാനും കേള്‍ക്കാനും വയ്യാതെ ഇരിക്കുന്നവര്‍' എന്നാണ് ഈ ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൊടുത്തത്. ജിഷിന്റെ വാക്കുകളില്‍ നിന്നും മുന്‍ഭാര്യയ്ക്കുള്ള മറുപടിയാണ് ഇതെന്ന് വ്യക്തമാണ്.
അമല എന്ന സീരിയലില്‍ ഒരുമിച്ച അഭിനയിക്കുമ്പോഴാണ് ജിഷിന്‍ മോഹനും വരദയും ഇഷ്ടത്തിലാവുന്നത്. ശേഷം 2014 ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടി ഉണ്ട്. എന്നാല്‍ 2022 ജനുവരിയില്‍ ഇരുവരും വേര്‍പിരിഞ്ഞു. മാസങ്ങളോളം മാറി താമസിച്ചതിനു ശേഷം സെപ്റ്റംബറില്‍ താരങ്ങള്‍ നിയമപരമായിട്ടും വിവാഹമോചിതരായി. എന്നാല്‍ ഈ ബന്ധം അവസാനിപ്പിച്ചതിനെ പറ്റി ഇരുവരും സംസാരിച്ചില്ല.
ദാമ്പത്യ അകല്‍ച്ചയിലെ സൂചനകള്‍ പലയിടങ്ങളില്‍ നിന്നും വ്യക്തമായിരുന്നുവെങ്കിലും തങ്ങള്‍ വിവാഹമോചിതരായി എന്നു തുറന്നു പറഞ്ഞ് മാധ്യമ ശ്രദ്ധ നേടാന്‍ വരദ ആഗ്രഹിച്ചില്ല. എന്നാല്‍ പലപ്പോഴും ജിഷിന്റെ വെളിപ്പെടുത്തലുകള്‍ അതിന്റെ സൂചന പലപ്പോഴും നല്‍കിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സീരിയല്‍ നടി അമേയാ നായര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു തുടങ്ങിയതോടെയാണ് ജിഷിന്‍ മറ്റൊരു ജീവിതത്തിലേക്ക് പൂര്‍ണമായും കടന്നുവെന്ന സൂചനകള്‍ ആരാധകര്‍ക്കും മുന്നിലും എത്തിതുടങ്ങിയത്.
ഇരുവരും സുഹൃത്തുക്കള്‍ എന്നതിലുപരി നല്ല ബന്ധത്തിലാണെന്നും എന്നാല്‍ അതൊരു വിവാഹമോ പ്രണയമോ ആയിട്ടില്ലെന്നും സൂചിപ്പിച്ചിരുന്നു. വരദയുമായി വേര്‍പിരിഞ്ഞതിനുശേഷം താന്‍ ഡിപ്രെഷനില്‍ ആയെന്നും കള്ളും കഞ്ചാവും മറ്റ് സിന്തറ്റിക് മയക്കുമരുന്നുകളുമൊക്കെ ഉപയോഗിച്ചിരുന്നു എന്നാണ് ജിഷിന്‍ പുതിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അമേയ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ അതില്‍ നിന്നും മുക്തനായതെന്നും താരം പറഞ്ഞു. ഇതിന് പിന്നാലെ നടനെതിരെ ഗുരുതര വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.