ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മ കടന്നുപോകുന്ന സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥും സഹപ്രവര്‍ത്തക വേദികയും പ്രണയത്തിലാണ്. സീരിയലില്‍ വേദിക എന്ന കഥാപാത്രത്തെ ഇപ്പോള്‍ അവതരിപ്പിക്കുന്നത് നടി ശരണ്യ ആനന്ദാണ്. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. തമിഴ് സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടിയാണ് ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ ശരണ്യ. മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായിരുന്നു. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. ആകാശഗംഗ 2-ല്‍ കത്തിക്കരിഞ്ഞ ചുടലയക്ഷിയായി ശരണ്യ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ സ്വദേശം
ശരണ്യ ജനിച്ച് വളര്‍ന്നത് ഗുജറാത്തിലെ സൂററ്റിലാണ്. മനേഷാകട്ടെ ചാലക്കുടിക്കാരനാണെങ്കിലും മഹാരാഷ്ട്രയും ജനിച്ച് വളര്‍ന്ന് അവിടെ കുടുംബബിസിനസുമായി ജീവിക്കുന്ന ആളാണ്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ശരണ്യയുടെയും മനേഷിന്റെയും.
കുടുംബവിളക്കിലെ അനുഭവത്തെക്കുറിച്ചും സീരിയലിന്റെ സ്വീകാര്യതയെക്കുറിച്ചുമൊക്കെ പറഞ്ഞ് ശരണ്യ ആനന്ദ് എത്തിയിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കൃത്രിമമല്ലാത്ത കഥയായതിനാലാവാം സീരിയലിന് ഇത്രയധികം സ്വീകാര്യ ലഭിക്കുന്നത്. തന്റെ അച്ഛനും അമ്മയും സ്ഥിരമായി ഈ പരമ്പര കാണുന്നവരാണ്. നീ ചെയ്യുന്നത് ശരിയല്ല, ഈ സ്വഭാവം മാറ്റൂയെന്നൊക്കെയാണ് പറയാറുള്ളത്. കുറച്ച്കൂടി പാവമായ വേദികയെ കാണിക്കണം, തിരക്കഥ മാറ്റിയെഴുതാന്‍ പറയൂയെന്നും ഇടയ്ക്ക് പറയാറുണ്ട്. അങ്ങനെ മാറ്റിയെഴുതിയാല്‍ ശരിയാവില്ലെന്ന് പറഞ്ഞാണ് അച്ഛനെ സമാധാനിപ്പിക്കാറുള്ളത്. വേദികയുെട കാഴ്ചപ്പാടില്‍ ചിന്തിക്കുമ്പോള്‍ അവള്‍ ശരിയാണെന്ന് പറയുന്നവരുമുണ്ട്.
പുതിയ തലമുറയിലെ കുട്ടികളില്‍ നിന്നും അത്തരത്തിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അവരും സീരിയല്‍ കാണുന്നുണ്ടെന്ന് അറിയുന്നത് അത്ഭുതമായാണ് തോന്നുന്നത്. കുടുംബവിളക്ക് രണ്ടാം ഷെഡ്യൂളില്‍ ആയിരിക്കുമ്പോഴായിരുന്നു പെണ്ണുകാണല്‍ നടന്നത്. നേരത്തെ മുതലേ അച്ഛന്‍ എനിക്ക് വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തായിരുന്നു ആലോചന കൊണ്ടുവന്നത്. സീരിയല്‍ മൂന്നാമത്തെ ഷെഡ്യൂളിലെത്തിയപ്പോഴേക്കും വിവാഹം ഉറപ്പിക്കുകയായിരുന്നു. ജോലിയെ ബാധിക്കാത്ത തരത്തിലാണ് വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ കൊണ്ടുപോവുന്നത്. വിവാഹത്തിരക്കിലും കരിയര്‍ അതേ പോലെ കൊണ്ടുപോയിരുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും ശരണ്യ പറയുന്നു.