Latest News

റേറ്റിങ്ങില്‍ കടുത്ത മത്സരവുമായി വാനമ്പാടിയും കുടുംബവിളക്കും

Malayalilife
 റേറ്റിങ്ങില്‍ കടുത്ത മത്സരവുമായി വാനമ്പാടിയും കുടുംബവിളക്കും

വ്യതസ്തമായ സീരിയലുകളുമായി എന്നും മുന്നിട്ടുനില്‍ക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഹിറ്റ് സീരിയലുകള്‍ കൊണ്ട് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചാനലാണ് ഏഷ്യാനെറ്റ്. ചാനലിലെ ഇപ്പോഴത്തെ ഹിറ്റ് സീരിയലുകളാണ്. ആകാംഷാഭരിതമായ മൂ ഹര്‍ത്തങ്ങളും ട്വിസ്റ്റുകളുമൊക്കെ ഇപ്പോള്‍ സീരിയലുകളുടെ മുദ്രയായി മാറിയിരിക്കയാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് പല പരമ്പരകളും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടുന്നത്. ഏഷ്യാനെറ്റിലെ പ്രധാന പരമ്പരകള്‍ റേറ്റിംഗ് സ്ഥാനം നിലനിര്‍ത്താനായുള്ള പോരാട്ടത്തിലാണ്. കുടുംബവിളക്കോ അതോ വാനമ്പാടിയോ എന്ന് ചോദിക്കുമ്പോള്‍ പ്രേക്ഷകരും ആശയക്കുഴപ്പത്തിലാണ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളാണ് ഇവ രണ്ടും. ക്ലൈമാക്സിലേക്ക് കടന്നിരിക്കുകയാണ് വാനമ്പാടി. ചുരുങ്ങിയ ദിവസം കൊണ്ട് സീരിയല്‍ അവസാനിച്ചേക്കുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇനിയുള്ള രംഗങ്ങളാണ് ശരിക്കും കാണേണ്ടതെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. അനുമോളെ മകളായി അംഗീകരിക്കാനുള്ള മോഹന്റെ നീക്കവും, അതിനിടയില്‍ മേനോന്റെ അപ്രതീക്ഷിത നീക്കവുമൊക്കെയാണ് സീരിയലില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. തനിക്കേറെ പ്രിയപ്പെട്ട രംഗങ്ങളാണ് ഇനി കാണിക്കുന്നതെന്നായിരുന്നു നായകായ സായ് കിരണ്‍ പറഞ്ഞത്.

കഴിഞ്ഞ വാരത്തില്‍ പ്രേക്ഷകര്‍ കൂടുതല്‍ കണ്ട പരമ്പരകളില്‍ ഒന്നാം സ്ഥാനത്താണ് വാനമ്പാടിയും കുടുംബവിളക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രിയായ മീര വസുദേവ് പ്രധാന വേഷത്തിലെത്തുന്ന സീരിയലാണ് കുടുംബവിളക്ക്. കുടുംബവിളക്കും വാനമ്പാടിയുമാണ് ഒന്നാം സ്ഥാനം നിലനിര്‍ത്താനായി പോരാടുന്നത്. ക്ലൈമാക്സിലേക്ക് കടന്നിരിക്കുന്നതിനാല്‍ ആരാധകര്‍ വാനമ്പാടി വിടാതെ കാണുമെന്നതില്‍ സംശയമില്ല. എങ്ങനെയായിരിക്കും പരമ്പര അവസാനിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മൗനരാഗം, അമ്മ അറിയാതെ, പൗര്‍ണ്ണമിത്തിങ്കള്‍, കസ്തൂരിമാന്‍, സീതാകല്യാണം ഇങ്ങനെയാണ് റേറ്റിംഗില്‍ പരമ്പരകളുടെ സ്ഥാനം.

 

vanambadi and kudumbavilaku serial trp

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക