Latest News

മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഉപ്പും മുളകിലെ ലച്ചു തിരിച്ചെത്തി; ആഘോഷമാക്കി ആരാധകര്‍

Malayalilife
 മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഉപ്പും മുളകിലെ ലച്ചു തിരിച്ചെത്തി; ആഘോഷമാക്കി ആരാധകര്‍

വ്യത്യസ്തമായ അവതരണവും പ്രേക്ഷകപ്രീതിയും നേടിയ സീരിയലാണ് ഉപ്പും മുളകും. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായത് കൊണ്ട് തന്നെ ഉപ്പും മുളകും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.  ബാലചന്ദ്രന്‍ തമ്പിയും നീലുവും അഞ്ചുമക്കളുമാണ് സീരിയലിന്റെ ഹൈലൈറ്റ്. ഇടയ്ക്ക് വച്ച് പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങില്‍ മുന്നേറുകയായിരുന്നു. സീരിയലിലെ ലച്ചുവിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വിവാഹത്തോടെ സീരിയലില്‍ നിന്നും ജൂഹി പിന്മാറി. അഭിനയത്തിനിടെ വിട്ടുപോയ പഠനത്തിന് വേണ്ടിയാണ് താരം പോയത്. പിന്നാലെ തന്റെ യൂട്യൂബ് ചാനലുമായും ജൂഹി തിരിച്ചെത്തിയിരുന്നു. ജൂഹി സീരിയലില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലായിരുന്ന ആരാധകര്‍ ലച്ചു സീരിയലിലേക്ക് തിരിച്ചുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലച്ചു എത്തിയില്ലെങ്കിലും  ലെച്ചുവിനോട് അപാര മുഖസാദൃശ്യമുള്ള പൂജ പരമ്പരയിലേക്ക് എത്തിയിരുന്നു.

ഇടയ്ക്ക് വച്ച് ഡോക്ടര്‍ റോവിനും ലച്ചുവും തമ്മിലുള്ള പ്രണയവും ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ജൂഹി റുസ്തഗി വിവാഹിതയാകാന്‍ ഒരുങ്ങുന്നതായൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ജൂഹി വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പിന്നാലെ താരത്തെ സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിച്ചതും അതിനെതിരെ താരമെത്തിയതുമൊക്കെ വാര്‍ത്താ കോളങ്ങളില്‍ ഇടം നേടിയിരുന്നു. പിന്നീട് പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ജൂഹി മാറിനിന്നത്. തന്റെ അപ്ഡേറ്റുകളൊന്നും ജൂഹി പങ്കുവെക്കാറുണ്ടായിരുന്നില്ല. ലോക്ഡൗണിനിടെ ഏപ്രിലിലാണ് ജൂഹി അവസാനമായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ താന്‍ തിരിച്ചെത്തിയ വിവരം പങ്കുവച്ചുള്ള ജൂഹിയുടെ പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജൂഹി ഇപ്പോള്‍. ഷൂട്ട് മോഡിലേക്ക് തിരികെയെത്തുകയാണെന്ന് കുറിച്ചുകൊണ്ടാണ് ജൂഹി റുസ്തഗി തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയങ്കരിയായ 'ലെച്ചുവിന്റെ സോഷ്യല്‍മീഡിയ' തിരിച്ചുവരവില്‍ വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്.നിരവധി പേരാണ് സീരിയയിലേക്കും തിരികേ വരണമെന്ന് താരത്തോട് ആവശ്യപ്പെടുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ലച്ചു എവിടെയായിരുന്നു ഇത്രയും നാള്‍ എന്നാണ് ചിലര്‍ തിരക്കുന്നത്.

uppum mulakum lechu juhi rustagi back on social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക