Latest News

ജൂഹി ഉപ്പും മുളകിൽ തിരിച്ചു വരുന്നോ; താരത്തിന്റെ പുതിയ പോസ്റ്റ് വൈറൽ

Malayalilife
 ജൂഹി ഉപ്പും മുളകിൽ തിരിച്ചു വരുന്നോ; താരത്തിന്റെ പുതിയ പോസ്റ്റ് വൈറൽ

ബിഗ്‌സ്‌ക്രീന്‍ താരങ്ങളെപോലെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന പല മിനിസ്‌ക്രീന്‍ താരങ്ങളുമുണ്ട്. അങ്ങനെ ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ജൂഹി റുസ്തഗി. പരമ്പരവിട്ടെങ്കിലും ഇപ്പോഴും ലച്ചുവിന്‌റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വര്‍ഷങ്ങളോളം ഉപ്പും മുളകില്‍ ലച്ചു എന്ന കഥാപാത്രമായി തിളങ്ങിയിരുന്നു ജൂഹി. പരമ്പരയിലെ മറ്റു താരങ്ങളെ പോലെ ജുഹിയുടെ സാന്നിദ്ധ്യവും ഉപ്പും മുളകില്‍ ശ്രദ്ധേയമായി മാറിയിരുന്നു. ബാലുവിന്റെയും നീലുവിന്‌റെയും രണ്ടാമത്തെ മകളായി അഭിനയിച്ച താരം പഠനസംബന്ധമായ തിരക്കുകള്‍ കാരണമായിരുന്നു പിന്മാറിയത്. ഉപ്പും മുളകും പരമ്പരയില്‍നിന്ന് പിന്മാറിയെങ്കിലും 'ലച്ചു'വിനെ ഉപേക്ഷിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ലായിരുന്നു. ഇപ്പോൾ ജൂഹിയുടെ ഒരു തിരിച്ചുവരവ് പ്രേതീക്ഷിക്കാമോ എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. അതിനു കാരണം താരം ഇപ്പോൾ പങ്കുവച്ച ചിത്രമാണ്. 

അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയിട്ടുളള താരമാണ് ജൂഹി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളളത്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം ജൂഹി റുസ്തഗിയുടെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എല്ലാ പോസ്റ്റുകളിലും ഒരു കമന്റ് നിർബന്ധമായും കാണുമായിരുന്നു. എന്ന തിരിച്ചു വരുന്നത് എന്ന ചോതിച്ചു. ‌ഇത്തവണ സാരി ലുക്കിലുളള ഒരു ചിത്രമാണ് ലച്ചു പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ചിത്രത്തിന് പിന്നാലെ ഈ പ്രവിശ്യവും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. നിരവധി പേരാണ് ജൂഹി റുസ്തഗിയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ലച്ചു വിവാഹിതയായ ശേഷമാണ് ജൂഹി റുസ്തഗി ഉപ്പും മുളകില്‍ നിന്ന് പിന്മാറിയത്. ഇനിയുള്ള തിരിച്ചു വരവിനെ പറ്റി നടി മുൻപ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. തന്റെ കാമുകന്‍ റോവിനെ മുന്‍പ് ജൂഹി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം അന്ന് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറി. ഒരു മ്യൂസിക്ക് ആല്‍ബത്തിന്‌റെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇരുവരും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായിരുന്ന ജൂഹിയും റോവിനും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ വിവാഹത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലെച്ചു എന്ന കഥാപാത്രത്തിനെ കാത്തിരിക്കുന്ന എല്ലാവര്ക്കും വിശേഷങ്ങളുമായി എത്താറുണ്ട് താരം. 

ഉപ്പും മുളകിലെ ലച്ചുവിന്‌റെ വിവാഹ എപ്പിസോഡുകള്‍ മുന്‍പ് ശ്രദ്ധേയമായിരുന്നു. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ട ശേഷമായിരുന്നു ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുളകും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുമെന്നാണ് ഉപ്പും മുളകിനെ കുറിച്ച് ചാനല്‍ അറിയിച്ചത്. ഉപ്പും മുളകും വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു ജൂഹി പിന്‍വാങ്ങിയത്. വിവാഹ ശേഷമുള്ള എപ്പിസോഡില്‍ ലച്ചുവിനെ കണ്ടിരുന്നു. സിദ്ധാര്‍ത്ഥുമൊത്ത് ലച്ചു ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഇതിന് ശേഷമായാണ് ലച്ചുവെന്ന കഥാപാത്രം തന്നെ അപ്രത്യക്ഷമായത്. ലച്ചുവിനെ കാണാതായതോടെയായിരുന്നു ആരാധകരും ഇതേക്കുറിച്ച് ചോദിച്ചത്. ലച്ചുവിന്റെയാണ് വിവാഹമെന്നും താന്‍ ഇനിയും തുടരുമെന്നുമായിരുന്നു താരം പറഞ്ഞത്. പിന്നീടാണ് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ലച്ചു എത്തിയത്. ലച്ചുവായി താന്‍ ഇനിയില്ലെന്ന് ജൂഹി റുസ്തഗി പറഞ്ഞതോടെ ആരാധകര്‍ നിരാശയിലായിരുന്നു. കുടുംബത്തിലുള്ളവര്‍ക്ക് വിയോജിപ്പുകളുണ്ടെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നുമായിരുന്നു താരം പറഞ്ഞത്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും താരം ബ്രേക്കെടുത്തിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ജൂഹി എത്തിയത്.

Read more topics: # uppum mulakum ,# juhi ,# flowers ,# post
uppum mulakum juhi flowers post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക