Latest News

പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങള്‍; തീരാനഷ്ടങ്ങളുടെ വെളളിയാഴ്ച്ചയെക്കുറിച്ച് നടി ഉമാ നായര്‍

Malayalilife
പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങള്‍; തീരാനഷ്ടങ്ങളുടെ വെളളിയാഴ്ച്ചയെക്കുറിച്ച് നടി ഉമാ നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലാണ് വാനമ്പാടി. സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. കഴിഞ്ഞ ദിവസമാണ് വാനമ്പാടി അവസാനിച്ചത്.  വാനമ്പാടി ഷൂട്ടിങ് അവസാനിച്ചത് മുതല്‍ പ്രേക്ഷകര്‍ തങ്ങളുടെ അഭിപ്രായം പങ്കുവച്ച് എത്തിയിരുന്നു. വാനമ്പാടി സീരിയല്‍ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവച്ച് എത്തിയിരുന്ന താരമാണ് സീരിയലിലെ നിര്‍മ്മലേട്ടത്തിയായി എത്തുന്ന നടി ഉമ നായര്‍.

വാനമ്പാടിക്ക് പുറമെ നിരവധി സീരിയലുകളില്‍ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളില്‍ ഉമാ നായര്‍ എത്തുന്നുണ്ട്. എങ്കിലും നിര്‍മ്മല എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് എന്ന പോലെ  ഉമാ നായര്‍ക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്.  കഥാപാത്രത്തിനോട് മാത്രമല്ല വാനമ്പാടി പരമ്പരയോടും. ആ ഇഷ്ടത്തെക്കുറിച്ചാണ് താരം തന്റെ പോസ്റ്റില്‍ പങ്കുവയ്ക്കുന്നതും.എന്നാല്‍ വേദന നിറഞ്ഞ ഒരു ദിവസത്തെക്കുറിച്ചാണ് താരം പറയുന്നത്.  വെള്ളിയാഴ്ച്ച എന്ന ദിവസം തനിക്ക് തീരാ നഷ്ടങ്ങളുടെ ദിവസം ആയിരുന്നു എന്നാണ് താരം പറയുന്നത്.

വാക്കുകള്‍ കൊണ്ട് തീരുന്നതല്ല പല അവസ്ഥകളും. പക്ഷെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ പാഠം ആയിട്ടുണ്ട്.... ഇന്ന് ഒരുപാട് വേദന നിറഞ്ഞ ദിവസം ആണ് ശബരി ചേട്ടന്‍ പോയതും ഒരു പാട് പ്രേക്ഷകഹൃദയം കീഴടക്കിയ വാനമ്പാടി വിട്ടുപോയതും ഒക്കെ....

ഈ അവസരത്തില്‍ കൂടുതല്‍ എഴുതാന്‍ പറ്റുന്നില്ല... നന്ദി രഞ്ജിത്തേട്ടാ, ചിപ്പി ചേച്ചി, ആദിത്യന്‍ സര്‍, പള്ളാശേരി സര്‍, ഏഷ്യാനെറ്റ് വാനമ്പാടി ടെക്‌നിഷ്യന്‍സ്. എന്റെ അനുജന്റെ നന്ദിനിയെയും , മോഹനെയും, ചന്ദ്രേട്ടനെയും, അച്ഛമ്മ, അനുമോള്‍, തമ്പുരു, മേനോന്‍ സര്‍ , രുക്കു മമ്മി, ഭദ്ര ചേച്ചി, നന്ദേട്ടന്‍,ജയരാജ് സര്‍, മഹി, അര്‍ച്ചന, മാഞ്ചേട്ടന്‍ എന്ന് വിളിക്കുന്ന അമ്മയും, അച്ഛനും, അനുജത്തിയും എല്ലാവരെയും മിസ്സ് ചെയ്യും മിസ് യൂ

uma nair shares a post on her social media page

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക