ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. റേറ്റിങ്ങില്‍ ഒന്നാം നിരയില്‍ തന്നെ ഉണ്ട് എങ്കിലും പ്രേക്ഷകര്‍ നെഞ്ചേറ്റിയ താരങ്ങളുടെ പിന്മാറ്റം പലപ്പോഴും പ്രേക്ഷകര്‍ക്ക് നിരാശ നല്‍കുന്നതാണ്. ഇടയ്ക്ക് വേദിക എന്ന കഥാപാത്രമായി മൂന്നു നടിമാരാണ് സീരിയലില്‍ വന്നുപോയത്. മൂന്നാമതായി ശരണ്യ എന്ന നടിയാണ് ഇപ്പോള്‍ വേദികയെ അവതരിപ്പിക്കുന്നത്.
തമിഴ് താരം ശ്വേത വെങ്കട്ടാണ് ആദ്യം വേദികയെ അവതരിപ്പിച്ചത്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് എത്താന്‍ കഴിയാതായതോടെ ശ്വേത സീരിയലില്‍ നിന്നും പിന്‍മാറി. ഇതോടെ വേദിക എന്ന കഥാപാത്രം അമേയ എന്ന ആമിയിലേക്ക് എത്തി. ഓണം എപിസോഡ് വരെ അമേയ വേദികയായി എത്തിയെങ്കിലും പിന്നെ നടി ശരണ്യയെയായിരുന്നു ഈ റോളില്‍ പ്രേക്ഷകര്‍ കണ്ടത്. ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശരണ്യ തമിഴ് പരമ്പരയിലൂടെ ചുവട് വെച്ച് മലയാള സിനിമയില്‍ സജീവമായ നടി കൂടിയാണ്. എന്നാലിപ്പോള്‍ മറ്റൊരു കഥാപാത്രം കൂടി സീരിയലില്‍ മാറിയിരിക്കയാണ്.
സീരിയലില്‍ മൂന്നുമക്കളുടെ അമ്മയായ സുമിത്രയുടെ മൂത്ത മകനായി സീരിയലില്‍ എത്തുന്നത് നടന്‍ ശ്രീജിത്ത് വിജയ് ആയിരുന്നു. എന്നാലിപ്പോള്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആനന്ദ് എന്ന നടനാണ്.
ശ്രീജിത്ത് ക്വാറന്റൈനില്‍ ആണെന്നും, ഇനി മുതല്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആനന്ദ് എന്ന നടന്‍ ആണെന്നുമാണ് എന്നുമാണ് സീരിയല്‍ സംഘാടകര്‍ നല്‍കിയ വിശദീകരണം. നേരത്തെ സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും നായകനായിരുന്ന ശ്രീജിത്ത് പിന്‍മാറിയപ്പോള്‍ ആ അവസരം എത്തിയത് നടന്‍ ആനന്ദിനായിരുന്നു.
നിറഞ്ഞ കൈയ്യടി ലഭിച്ച കഥാപാത്രത്തില്‍ നിന്നും ശ്രീജിത്ത് വളരെ പെട്ടെന്ന് ആണ് പിന്മാറിയത്. അതോടെ പ്രേക്ഷകര്‍ ഏറെ നിരാശയില്‍ ആയി. ക്വാറന്റൈന്‍ ശ്രീജിത്ത് പ്രവേശിച്ചത് കൊണ്ടായിരുന്നു പിന്മാറ്റം.14 ദിവസങ്ങള്‍ക്ക് ശേഷം അല്‍പ്പം ശുദ്ധവായു കിട്ടിയെന്ന് പറഞ്ഞുകൊണ്ട് ശ്രീജിത്ത് പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കുടുംബവിളക്കിലേക്ക് എത്തുമേയെന്ന് മാത്രമാണ് ആരാധകര്‍ കമന്റുകള്‍ പങ്ക് വയ്ക്കുന്നത്. നിങ്ങളെ മിസ് ചെയ്യുന്നു. ഇപ്പോള്‍ ക്വാറന്റൈന്‍ ദിവസങ്ങള്‍ കഴിഞ്ഞില്ലേ, ഇനി തിരികെ വരുമോ എന്നാണ് പ്രേക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ ശ്രീജിത്ത് ഒന്നിനും മറുപടി നല്‍കിയിട്ടില്ല.