വേദന ഉണ്ടാകുമെന്ന് കരുതിയാണ് ഉമ്മ വച്ചത് എന്നാല്‍ എല്ലാവര്‍ക്കും അത് ഇല്ല; പുത്തന്‍ ടാറ്റു പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

Malayalilife
 വേദന ഉണ്ടാകുമെന്ന് കരുതിയാണ് ഉമ്മ വച്ചത് എന്നാല്‍ എല്ലാവര്‍ക്കും അത് ഇല്ല; പുത്തന്‍ ടാറ്റു പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

ടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിനോട് ആരാധകര്‍ ഏറെ ഇഷ്ടമുണ്ട്. ടിക്ടോക്കിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെട്ടത്. ഒരു സമയത്ത് തന്റെ ചിത്രങ്ങളിലീടെയും ടിക്ടോക്ക് വീഡിയോകളിലൂടെയും സോഷ്യ ല്‍ മീഡിയ  പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞു നിന്ന താരമാണ് സൗഭാഗ്യ. താരാ കല്യാണിനൊപ്പമുളള ടിക്‌ടോക്കുകളും നൃത്ത വീഡിയോകളും പങ്കുവച്ച് താരം എത്താറുണ്ട്. തന്റെ അമ്മ താരാകല്യാണിന്റെ നൃത്ത വിദ്യാര്‍ത്ഥിയും തന്റെ സുഹൃത്തുമായ അര്‍ജ്ജുന്‍ സോമശേഖറിനെയാണ് താരം വിവാഹം ചെയ്തത്. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. വിവാഹത്തെക്കുറിച്ച് മകള്‍ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ഡബ്സ്മാഷ് വീഡിയോ പങ്കുവെച്ചും ഡാന്‍സ് ചെയ്തുമൊക്കെ ഇവരെത്താറുണ്ട്.

സൗഭാഗ്യ  അഭിനയത്തിലേക്ക് എത്തിയില്ലെങ്കലും ഭര്‍ത്താവ് അര്‍ജ്ജുന്‍ അഭിനയത്തിലേക്ക് ചേക്കേറിയിരുന്നു.ഡാന്‍സ് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് അര്‍ജുന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തിരുവനന്തപുരം ശൈലിയിലുള്ള സംസാരമാണ് തനിക്ക് അഭിനയിക്കാനുള്ള അവസരം നേടിത്തന്നതെന്ന് താരം അര്‍ജുന്‍ പറഞ്ഞിരുന്നു. സൗഭാഗ്യയ്ക്കും താരാകല്യാണിനും ടാറ്റു ചെയ്ത് കൊടുത്തത് അര്‍ജ്ജുന്‍ ആയിരുന്നു. 

താരാകല്യാണിന്റെ കയ്യില്‍ ഉണ്ണിക്കണ്ണനെയും സൗഭാഗ്യയ്ക്ക് ബുദ്ധനെയുമാണ് ടാറ്റു ചെയ്തത്. ഇപ്പോള്‍ കഴുത്തില്‍ തന്റെ പുതിയ ടാറ്റു പതിപ്പിച്ചതിന്റെ ചിത്രം പങ്കുവച്ചിരിക്കയാണ് സൗഭാഗ്യ. ഒരു പക്ഷിയെയാണ് ടാറ്റു ചെയ്തിരിക്കുന്നത്. ടാറ്റുവില്‍ അര്‍ജ്ജുന്‍ ഉമ്മ വയ്ക്കുന്നതാണ് ചിത്രം. കഴുത്തില്‍ ടാറ്റു..പതിപ്പിച്ചതും ഉമ്മ വച്ചതും എന്റെ സ്‌നേഹം..ടാറ്റൂ ചെയ്തപ്പോള്‍ വേദനിച്ചെങ്കില്‍ ആ വേദന മാറാനായിട്ടാണ് ഉമ്മ വച്ചത്..പക്ഷേ സത്യത്തില്‍ എനിക്ക് വേദനിച്ചില്ല. ഗേള്‍ഫ്രണ്ട് കസ്റ്റമറായി എത്തുമ്പോള്‍ മാത്രം ലഭിക്കുന്നതാണ് ഇത്. ബാക്കിയുളളവര്‍ ടാറ്റു ചെയ്യുക, പണം കൊടുക്കുക വീട്ടില്‍ പോകുക..എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്. 


 

sowbhagya venkitesh cherishes her new tattoo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES