കറുത്തമുത്ത് സീരിയലിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്തിലെ ടൈറ്റില്‍ റോളിലാണ് പ്രേമി ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് സീരിയലില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷ ആയെങ്കിലും അവതാരകയുടെ റോളിലും മറ്റും പ്രേമി തിളങ്ങി. ഇപ്പോള്‍ മലയാളത്തില്‍ കാണാറില്ലെങ്കിലും പ്രേമി അന്യഭാഷാ സീരിയലുകളില്‍ തിളങ്ങുകയാണ്. കറുത്തമുത്ത് സീരിയലിലേക്ക് അപ്രതീക്ഷിതമായിട്ടാണ് പ്രേമി എത്തിച്ചേരുന്നത്. കേന്ദ്രകഥാപാത്രത്തെയാണ് സീരിയലില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത്.
പ്രേമി ഇപ്പോള്‍ തെലുങ്ക് സീരിയല്‍ ലോകത്താണ് സജീവം ആയിരിക്കുന്നത്. തെലുങ്ക് സീരിയല്‍ മേഖലയില്‍ സമീപകാലത്ത് കുറച്ച് അഭിനേതാക്കള്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള ചില പ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ആയിരുന്നു. ഇക്കൂട്ടത്തില്‍ പ്രേമിയുടെ ഫലവും പോസിറ്റിവ് ആണെന്ന് പുറത്തുവരികയും ചെയ്തു നവ്യയുടെ തെലുങ്ക് സീരിയലായ നാ പെറു മീനാക്ഷിയുടെ ഷൂട്ടിംഗിനിടെയാണ് നടിയെ പരിശോധനയ്ക്ക് വിധേയ ആക്കിയതും ഫലം പോസിറ്റീവ് ആയി മാറിയതും. വാണി റാണി, അരണ്‍മനായി കിളി, റണ്‍ ആന്‍ഡ് ആമി കഥ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമാണ് നവ്യ.
താരത്തെ കൂടാതെ സീനിയര്‍ ആര്‍ട്ടിസ്റ്റ് പ്രഭാകറിനും രോഗം സ്ഥിരീകരിച്ചിരുന്നു.തെലുങ്ക് സീരിയല്‍ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നതുമായി ബന്ധപെട്ട് വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പ്രേമിയെ ചുറ്റിപ്പറ്റിയും പ്രചാരണം ശക്തമായത്. എന്നാല്‍ താന്‍ വീട്ടില്‍ സേഫ് ആയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റയിലൂടെ ഒരു ചിത്രം സഹിതം താരം വ്യക്തത വരുത്തിയിരിക്കുന്നത്.പ്രേമി അടുത്തിടെയാണ് ഹൈദരാബാദിലെ കാര്‍ത്തിക ദീപത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കേരളത്തിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാണരണങ്ങള്‍ക്കെതിരെ സ്വന്തം വീട്ടില്‍ എത്തിയിട്ടാണ് പ്രേമി പ്രതികരിച്ചത്.