നാടകീയ ട്വിസ്റ്റുമായി സത്യ എന്ന പെണ്‍കുട്ടി; മഹാ എപ്പിസോഡുമായി സീ കേരളം  

Malayalilife
 നാടകീയ ട്വിസ്റ്റുമായി സത്യ എന്ന പെണ്‍കുട്ടി; മഹാ എപ്പിസോഡുമായി സീ കേരളം  

രുനൂറ് എപ്പിസോഡുകള്‍ പിന്നിട്ട് മുന്നേറുന്ന മലയാളത്തിലെ ആദ്യ ടോംബോയ് നായിക കഥാപാത്രമായെത്തുന്ന സീരിയല്‍ 'സത്യ എന്ന പെണ്‍കുട്ടി' കഥാഗതിയില്‍ ഒരു സുപ്രധാന വഴിത്തിരിവിലേക്ക് അടുത്താഴ്ച കടക്കുകയാണ്. മെര്‍ഷീന നീനു അവതരപ്പിക്കുന്ന നായികാ കഥാപാത്രമായ സത്യയുടെ ജീവിതം എന്തായിത്തീരുമെന്ന് നിര്‍ണയിക്കുന്ന ഉദ്വേഗജനകമായ എപ്പിസോഡുകളാണ് വരാനിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തന്റെ ഇഷ്ടം തുറന്ന് പറഞ്ഞെങ്കിലും സുധി അത് നിരസിച്ച് സത്യയുടെ ചേച്ചിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. ശ്രീനിഷ് അരവിന്ദാണ് സുധി. പ്രേക്ഷക പ്രീതിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സീരിയലുകളില്‍ ഒന്നായ സത്യ എന്ന പെണ്‍കുട്ടി സീ കേരളത്തിന്റെ മികച്ച പരമ്പരകളില്‍ ഒന്ന് കൂടിയാണ്. എല്ലാ ദിവസവും തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് 8.30നാണ് സംപ്രേഷണം. ഈ തിങ്കളാഴ്ച (നവംബര്‍ 9) രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മഹാ എപ്പിസോഡുമായായിരിക്കും സത്യ എത്തുന്നത്.
 
അച്ഛന്റെ മരണത്തെത്തുടര്‍ന്ന് സ്വന്തം അധ്വാനത്തിലൂടെ വീട് നോക്കുന്ന ഒരു പെണ്‍കുട്ടിയാണ് സത്യ. കാഴ്ചയില്‍ മാത്രമല്ല അവളൊരു ടോംബോയ്. ജീവിതത്തെ നേരിടുന്നതിലും സത്യയ്ക്ക് ധൈര്യവും ചുറുചുറുക്കുമുണ്ട്. എന്നാല്‍ സത്യയുടെ സഹോദരി അവള്‍ക്ക് നേരെ വിപരീതമാണ്. സുഖലോലുപയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന അവള്‍ സുധി എന്ന സമ്പന്ന യുവാവിനെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. സത്യക്കും സുധിയെ ഇഷ്ടമാണ്. അവള്‍ അവനോടു തന്റെ ഇഷ്ടവും തുറന്നു പറഞ്ഞതുമാണ്. അയാള്‍ പക്ഷെ അത് സ്വീകരിക്കുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ച സത്യയുടെ സഹോദരിയുമായുള്ള അയാളുടെ കല്യാണത്തിലേക്ക് സത്യ എന്ന പെണ്‍കുട്ടിയുടെ വരവാണ് അടുത്ത എപ്പിസോഡുകള്‍.

സീരിയലിന്റെ സുപ്രധാന വഴിത്തിരിവിലേക്കുള്ള നയിക്കുന്ന എപ്പിസോഡുകള്‍ക്കായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഏറെ പ്രശംസ നേടിക്കൊടുത്ത ഒരു വേഷമാണ് സത്യയുടേത് എന്നാണ് മെര്‍ഷീന നീനു പറയുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി രസ്നയുടെ സഹോദരിയാണ് തമിഴിലും മലയാളത്തിലും തിരക്കുള്ള താരമായി മാറിയ നീനു. ഏറെ പ്രതീക്ഷയോടെയുള്ള എപ്പിസോഡുകള്‍ അഭിനയിച്ചു കഴിഞ്ഞ ത്രില്ലിലാണ് ശ്രീനിഷ് അരവിന്ദ്. തന്റെ ജീവിതത്തിലും പുത്തന്‍ വഴിത്തിരിവുണ്ടാക്കിയ സീരിയല്‍ ആണ് സത്യ എന്നാണ് ശ്രീനിഷ് പറയുന്നത്. പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടും വിധത്തിലാണ് വിവാഹ എപ്പിസോഡുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് താരം പറയുന്നത്. 


 

Read more topics: # satya enna penkutty,# maha episode
satya enna penkutty maha episode

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES