Latest News

സാന്ത്വനത്തിലെ അഞ്ജലിയുടെയും പൗര്‍ണമിയുടെയും ശബ്ദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമോ; ഗോപികയ്ക്കും ഗൗരിക്കും ഡബ്ബ് ചെയ്യുന്ന പാര്‍വ്വതി പ്രകാശ്

Malayalilife
സാന്ത്വനത്തിലെ അഞ്ജലിയുടെയും പൗര്‍ണമിയുടെയും ശബ്ദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമോ; ഗോപികയ്ക്കും ഗൗരിക്കും ഡബ്ബ് ചെയ്യുന്ന പാര്‍വ്വതി പ്രകാശ്

കുടുംബബന്ധത്തിന്റെയും സഹോദരസ്നേഹത്തിന്റെയും കഥ പറയുന്ന സീരിയലാണ് സാന്ത്വനം. ഒരു ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും അവരുടെ മൂന്ന് അനിയന്മാരുടെയും കഥയാണ് സീരിയല്‍ പറയുന്നത്. തമിഴിലെ ഹിറ്റ് സീരിയല്‍ പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ റീമേക്കാണ് സാന്ത്വനം.  ചിപ്പി നായികയാകുന്ന പരമ്പരയുടെ പ്രൊമോ എത്തിയപ്പോള്‍ മുതല്‍ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. രാജീവ് പരമേശ്വരന്‍ ആണ് നായകനായി എത്തുന്നത്. ഇവര്‍ക്കുപുറമെ നിരവധി സീനിയര്‍ താരങ്ങളും പരമ്പരയില്‍ അണിനിരക്കുന്നുണ്ട്. പരമ്പരയില്‍ അഞ്ജലി ആയെത്തുന്നത് ഗോപിക ആണ്.

ബാലതാരമായി ബാലേട്ടനിലൂടെ എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. തങ്ങളുടെ അച്ഛനെ നാട്ടുകാരും അമ്മയും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നതുപോലെ മക്കളും ബാലേട്ടാ എന്ന് വിളിക്കുന്നത് സിനിമയില്‍ ഏറെ ശ്രദ്ധ നേടിയതായിരുന്നു. സഹോദരി കീര്‍ത്തനയും ചിത്രത്തില്‍ ഗോപികയ്ക്ക് ഒപ്പം വേഷം ഇട്ടിരുന്നു.കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും. ഗോപിക ഇപ്പോള്‍ ആയുര്‍വേദ ഡോക്ടറാണ്. അനുജത്തി കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്.

ഇരുവരും സീരിയല്‍ രംഗത്ത് സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. പലതാരങ്ങള്‍ക്കും സീരിയലില്‍ ഡബ്ബ് ചെയ്യുന്നത് മറ്റു പല ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ്. സാന്ത്വനത്തില്‍ അഞ്ജലിക്ക് ഡബ്ബ് ചെയ്യുന്നത് തിരുവനന്തപുരം സ്വദേശിയും, ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാര്‍വതി പ്രകാശ് ആണ് എന്നാണ് അടുത്തിടെ ഗോപിക പറഞ്ഞത്. തന്റെ അഞ്ജലിയെ പ്രേക്ഷകര്‍ സ്വീകരിച്ചു എങ്കില്‍ അതിന്റെ പകുതി ക്രെഡിറ്റ് പാര്‍വതിക്ക് ഉള്ളത് ആണെന്നും ഗോപിക പറഞ്ഞിരുന്നു.സ്റ്റേറ്റ് അവാര്‍ഡ് ജേതാവായ പാര്‍വതി നിരവധി കഥാപത്രങ്ങള്‍ക്ക് ആണ് ശബ്ദം നല്‍കി വരുന്നത്.മികച്ച നര്‍ത്തകി കൂടിയായ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ സജീവ വ്യക്തിത്വം ആണ്. സാന്ത്വനത്തില്‍ മാത്രമല്ല കണ്ണന്റെ രാധ എന്ന സീരിയലിലും പൗര്‍ണമിത്തിങ്കളില്‍ പൗര്‍ണമിക്കും പാര്‍വ്വതി ഡബ്ബ് ചെയ്യുന്നുണ്ട്.


 

santhwanam pournamithinkal dubbing artist parvathy prakash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക