ബിഗ്ബോസ് മലയാളം സീസണ്‍ വണ്‍ ഏറെ ശ്രദ്ധനേടിയ റിയാലിറ്റ ഷോയായിരുന്നു ഷോയില്‍ വിജയിച്ചത് സാബുമോനായിരുന്നു. പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയവും വിവാഹവും മലയാളികളുടെ ശ്രദ്ധനേടിയതും ബിഗ്ബോസിലൂടെയാണ്. വലിയ സൗഹൃദങ്ങളും ഷോയിലൂടെ രൂപപ്പെട്ടിരുന്നു. സാബുമോന്‍, അര്‍ച്ചന, ദിയസന, രഞ്ജിനി ഹരിദാസ് എന്നിവരൊക്കെ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. ഇടക്ക് ഇവരൊക്കെ തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകാറും ഉണ്ട്. പരസ്പരം മികച്ച പിന്തുണ ഇവര്‍ നല്‍കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ദിയ സന യൂട്യൂബര്‍ വിജയ് നായരെ കരിഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു ഇപ്പോള്‍ ദിയ സനയെ പറ്റിയുള്ള സാബുമോന്റെ പ്രതികരണം ആണ് ശ്രദ്ധനേടുന്നത്.
ദിയയുടെ ചിത്രത്തിനൊപ്പമാണ് സാബുവിന്റെ കുറിപ്പ്. ' സുഹൃത്താണ് പക്ഷെ ഫീഗരിയായ ഫെമിനിച്ചി ആണ്, എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല, കറുത്തിരിക്കല്‍ വലിയ പാപം ആണെന്നാണോ ദിയ സന കരുതി വെച്ചേക്കുന്നേ !? ഫില്‍റ്റര്‍ ഇല്ലായിരുന്നെകില്‍ ല്‍ ല്‍ ല്‍..' എന്നാണ് സാബുമോന്‍ കുറിച്ചത്.സാബുമോന്‍ പങ്കിട്ട കുറിപ്പ് വൈറല്‍ ആയതിനു പിന്നാലെ ദിയ സനയും പ്രതികരണവുമായി രംഗത്ത് വന്നു.
'ഇവിടെ എന്നെ ബോഡി ഷെയ്മിങ് നടത്താന്‍ നിങ്ങള്‍ ഇട്ട് കൊടുക്കുകയല്ലേ??.. സൗഹൃദമൊക്കെ ശെരി... ഇപ്പൊ ചെയ്തത് തെറ്റ്. ഫില്‍റ്റര്‍ ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള നിയമം ഏതാണ്?? എന്ന് ചോദിക്കുന്ന ദിയയുടെ കമന്റിന് പിന്നാലെ നിരവധി ആളുകള്‍ ആണ് ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന വിജയ് പി നായര്‍ വിഷയവുമായി ബന്ധപെടുത്തിയും ചിലര്‍ പ്രതികരണം പങ്ക് വയ്ക്കുന്നുണ്ട്.
അതേസമയം സാബുവിനോട് മറ്റൊരു കമന്റിലൂടെയും ദിയ പ്രതികരിക്കുന്നുണ്ട്. 'അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ.. ഇവിടെ ഫില്‍റ്റര്‍, എഡിറ്റിംഗ് ഒക്കെ ചെയ്യാതെ ഫോട്ടോ ഇടുന്നവരും ചെയ്തിടുന്നവരും ഒക്കെയില്ലേ??. എനിക്ക് മാത്രം അതൊന്നും ചെയ്തൂട എന്നാണോ??. അതോ കറുപ്പിന്റെ രാഷ്ട്രീയം പറയുന്നവര്‍ വെളുപ്പിച്ചു ഫോട്ടോ ഇട്ടൂട എന്നാണോ?എന്നുള്ള ചോദ്യവും ദിയ ഉയര്‍ത്തുന്നുണ്ട്.