അച്ഛനോടൊപ്പം അടിച്ചുപൊളിച്ച് റോയ; മകളുടെ വീഡിയോ പങ്കുവച്ച് രോഹിത്ത് സുശീലന്‍

Malayalilife
topbanner
 അച്ഛനോടൊപ്പം അടിച്ചുപൊളിച്ച് റോയ; മകളുടെ വീഡിയോ പങ്കുവച്ച് രോഹിത്ത് സുശീലന്‍

വതാരക നടി, നര്‍ത്തകി, ഫാഷന്‍ ഡിസൈനര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ളയാളാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരിക്കുകയാണെന്ന് ആര്യ വെളിപ്പെടുത്തിയിട്ടുള്ളത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ബിഗ് ബോസില്‍ വെച്ച് തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ താളത്തകര്‍ച്ചയെക്കുറിച്ച് പറഞ്ഞപ്പോള്‍ അതില്‍ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്.

 ഏറെ കാലമായി  ആര്യയും രോഹിത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മുന്‍പ് അക്കാര്യം ആര്യ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഒരുമിച്ചല്ലെന്നും എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ആര്യ  വ്യക്തമാക്കിയത്. മകള്‍ റോയ ആര്യയ്ക്കൊപ്പമാണ് ഉളളത്. അവതാരകയും നടിയുമൊക്കെയായി മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അര്‍ച്ചന രോഹിത്തിന്റെ സഹോദരിയാണ്. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷവും അര്‍ച്ചനയുടെ സഹോദരി കല്‍പ്പന സുശീലന്റെ മകന്‍ ഡിങ്കുവിന്റെ പിറന്നാള്‍ ആഘോഷത്തിന് റോയ എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആര്യ ബിഗ്ബോസില്‍ ആയിരുന്ന സമയത്ത് റോയ തന്റെ അച്ഛനൊപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്. ഇപ്പോള്‍ റോയ തന്റെയൊപ്പം ഉളളതിന്റെ സന്തോഷം പങ്കുവച്ചിരിക്കയാണ് രോഹിത്ത്. അച്ഛനൊപ്പം സന്തോഷത്തിലാണ് റോയ. അതേസമയം വീണയ്ക്കൊപ്പം ദുബായിലാണ് ആര്യ ഇപ്പോള്‍ ഉളളത്. ആര്യക്ക് പിറന്നാള്‍ സര്‍പ്രൈസുമായി എലീനയും ഫുക്രുവും ദുബായില്‍ എത്തിയിരുന്നു. രോഹിത്തിന്റെ സഹോദരി കല്‍പ്പന സുശീലന്റെ മകനൊപ്പം റോയയുടെ ഡാന്‍സും രോഹിത്ത് പങ്കുവച്ചിട്ടുണ്ട്.

Read more topics: # rohith shares video of roya
rohith shares video of roya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES