ഓണത്തിന് സിംപിളായി അണിയാം ലേബല്‍ എമ്മിന്റെ പദ്മ കളക്ഷന്‍സ്; കസവ് തുന്നിയ പുത്തന്‍ ഫാഷനില്‍ തിളങ്ങി പേളി മാണിയും

Malayalilife
ഓണത്തിന് സിംപിളായി അണിയാം ലേബല്‍ എമ്മിന്റെ പദ്മ കളക്ഷന്‍സ്; കസവ് തുന്നിയ പുത്തന്‍ ഫാഷനില്‍ തിളങ്ങി പേളി മാണിയും

അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. പ്രേക്ഷകരുമായി നിരന്തരം സംവദിക്കുന്ന നടി കൂടിയാണ് പേളി. എല്ലാ വിശേഷങ്ങളും പേളി പങ്കുവയ്ക്കാറുണ്ട്. ബിഗ്ബോസിലെത്തിയപ്പോള്‍ ശ്രീനിഷ് എന്ന നടനെ പ്രണയിക്കുകയും തേപ്പാണെന്ന് പറഞ്ഞവരുടെ മുഖത്തടിച്ച് ശ്രീനിയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തതോടെ പേളിയുടെ ആരാധക പിന്തുണ വര്‍ദ്ധിച്ചു.

ലോക്ഡൗണില്‍ ആരാധകരെ രസിപ്പിച്ചും താരം രംഗത്തെത്തിയിരുന്നു. ശ്രീനിക്കൊപ്പം പേളിഷ് എന്ന വീഡിയോയുമായി എത്തിയ പേളിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇവരുടെ ഫ്ളൈ വിത് യൂ എന്ന പാട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ ലോക്ഡൗണില്‍ പ്ലാസ്റ്റിക് ഇലാസ്റ്റിക്ക് എന്ന വെബ്സീരീസുമായും താരം എത്തിയിരുന്നു.  കസിന്‍ കൂടിയായ ശരത്ത് സംവിധാനം ചെയ്ത അവസ്ഥ എന്ന വെബ്സീരിലും പേളിയും ശ്രീനിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്. പേളിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ലേബല്‍ എം ഡിസൈന്‍സിന്റെ ഓണം കളക്ഷന് വേണ്ടിയുളള ഫോട്ടോഷൂട്ടാണ് ഇത്.

എപ്പോഴും എല്ലാ ഉത്സവ സീസണുകളിലും വേറിട്ട വസ്ത്രഡിസൈനുകളുമായി ലേബല്‍ എം എത്താറുണ്ട്. ഇത്തവണ കസവ് കൊണ്ടുളള മനോഹരമായ ഫ്ളേ്ഴേര്‍ഡ് ടോപ്പുകളും ഡ്രസുകളുമായിട്ടാണ് ലേബല്‍ എം എത്തിയിരിക്കുന്നത്. പദ്മ എന്നാണ് ലേബല്‍ എമ്മിന്റെ ഓണം കളക്ഷനുകളുടെ പേര്. വളരെ സിംപിളും എന്നാല്‍ മനോരമായ വസ്ത്രശേഖരമാണ് പദ്മ.. സിംപിള്‍ മേക്ക്പ് ലുക്കിലും ആഭരണങ്ങളിലുമാണ് പേളി ഫോട്ടോഷൂട്ടിലുള്ളത്.. വി നെക്ക് ടോപ്പിന്റെ അറ്റത്തായി കസവും ചുവന്ന കരയും കാണാം. ഓണത്തിന് ധരിക്കാവുന്ന വ്യത്യസ്തമായ ഒരു ടോപ്പാണ് ഇത്. മറ്റൊന്ന് സിംപിളും എന്നാല്‍ അതുപോലെ ഫങ്ഷന്‍ ലുക്ക് നല്‍കുന്നതുമായ വസ്ത്രമാണ്. സിംപിള്‍ കസവ് ഫ്രോക്കിനൊപ്പം ചെറിയ ഒരു ഫുള്‍ലെങ്ങ്ത് ഓവര്‍ കോട്ടുമുണ്ട്. ഒരു നീളത്തിലെ മാല ആണ് അണിഞ്ഞിരിക്കുന്നത്. ഇതും ഓണത്തിന് വ്യത്യസ്തമായി ധരിക്കാവുന്ന ഒരു വസ്ത്രമാണ്. രണ്ടു ലുക്കിലും വസ്ത്രത്തിലും പേളി കാണാന്‍ പൊളിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. പേളിയെ കൂടാതെ മറ്റ് മോഡലുകളും പദ്മ കളക്ഷനിലെത്തിയിട്ടുണ്ട്. പല പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രത്തില്‍ താരം എത്താറുണ്ട്. എല്ലാ സീസണിലും വ്യത്യസ്തമായ വസ്ത്രങ്ങളാണ് പ്രമുഖ ബ്രാന്റായ ലേബല്‍ എം ഒരുക്കുന്നത്.

pearle maaney latest photoshoot pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES