Latest News

മഞ്ഞളും കുപ്പിവളകളുമണിഞ്ഞ് വളക്കാപ്പ്; നടി പാര്‍വ്വതി കൃഷ്ണയുടെ വളക്കാപ്പ് കാണാം

Malayalilife
 മഞ്ഞളും കുപ്പിവളകളുമണിഞ്ഞ് വളക്കാപ്പ്; നടി പാര്‍വ്വതി കൃഷ്ണയുടെ വളക്കാപ്പ് കാണാം

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് പാര്‍വ്വതിയുടേത്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഈശ്യന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു.  ഇപ്പോഴും സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ  സജീവയാണ് താരം. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. അച്ഛന്‍ ഗോപീകൃഷ്ണന്‍, അമ്മ രമ, ചേട്ടന്‍ എന്നിവരടങ്ങുന്നതാണ് പാര്‍വ്വതിയുടെ കുടുംബം. മിഞ്ചി എന്ന ആല്‍ബത്തിലൂടെ  ആരാധകരെറിയ താരം വിവാഹിതയാണ്.

സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്. സംഗീത സംവിധാനത്തിനു പുറമേ ബാലുവിന് സ്വന്തമായി ബിസിനസ്സുമുണ്ട്.   അഭിനയത്തിനു പുറമേ നൃത്തത്തിലും സജീവയാണ് പാര്‍വ്വതി. ബീടെക്ക് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് പാര്‍വ്വതി വിവാഹിതയാകുന്നത്. സംഗീത സംവിധായകനായ ബാലുവുമായുളള സൗഹൃദത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോള്‍ അമ്മയാകാന്‍ ഒരുങ്ങുകയാണ് പാര്‍വ്വതി. തന്റെ ഗര്‍ഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് താരം എത്തിയിരുന്നു. ഇപ്പോള്‍ തന്റെ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോയാണ് പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്. ആചാരപ്രകാരമാണ് വളക്കാപ്പ് നടത്തിയിരിക്കുന്നത്. വീഡിയോ കാണാം.



parvathy krishna shares her valakkappu video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക