Latest News

നീയും ഞാനിലെ സാന്ദ്രയുടെ പിറന്നാള്‍ ആഘോഷമാക്കി ചെമ്പരത്തി സീരിയല്‍ താരങ്ങള്‍

Malayalilife
നീയും ഞാനിലെ സാന്ദ്രയുടെ പിറന്നാള്‍ ആഘോഷമാക്കി ചെമ്പരത്തി സീരിയല്‍ താരങ്ങള്‍

മിനിസ്‌ക്രീന്‍ സീരിയലുകള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുത്തി എത്തിയ ചാനലാണ് സീ കേരളം. ദൃശ്യമികവും സിനിമ കാണുന്ന തരത്തിലെ അനുഭൂതിയുമാണ് സീകേരളത്തില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സീരിയലുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യഭംഗിയും വ്യത്യസ്തമായ കഥയുമൊക്കെയാണ് ചാനലുകളിലെ സീരയലുകളെ വ്യത്യസ്തമാക്കുന്നത്. ചാനലിലെ ഹിറ്റ് സീരിയലാണ് നീയും ഞാനും. വേറിട്ട പ്രണയകഥയാണ് സീരിയല്‍ പറയുന്നത്.

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുളള സീരിയല്‍ എന്ന അവകാശവാദവുമായാണ് നീയും ഞാനും എത്തിയത്. ഒരുകാലത്ത് നിരവധി സീരയലുകളുടെ ഭാഗമായിരുന്ന ഷിജു ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മിനി സ്‌ക്രീനിലേക്ക് തീരിച്ചെത്തിയ സീരിയല്‍ കൂടിയാണ് ഇത്. പ്രണയിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥ കൂടിയാണ് 'നീയും ഞാനും'.

മറാത്തിയില്‍ തരംഗമായ തുല പഹതെ രേ എന്ന സീരിയല്‍ കന്നഡയിലേക്ക് ജോതി ജോതിയല്ലീ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു, ഇത് മലയാളത്തിലേക്ക് റീമേക്ക് ചെയ്തതതാണ് നീയും ഞാനും. സീരിയലിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സീരിയലിലെ വില്ലത്തിയായ സാന്ദ്ര ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രീലക്ഷ്മിയോട്  കടുത്ത ദേഷ്യം വച്ചു പുലര്‍ത്തുന്ന, രവി വര്‍മ്മനോട് അടുക്കാന് #ശ്രമിക്കുന്ന കഥാപാത്രമാണ് സാന്ദ്ര.  ആ കഥാപാത്രത്തെ മിനിസ്‌ക്രീനില്‍ എത്തിക്കുന്നത് ലക്ഷമി നന്ദനാണ്.

താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു പിറന്നാള്‍. താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ചെമ്പരത്തി  സീരിയലിലെ ബ്ലസ്സി കുര്യന്‍ ഹരിതാ നായര്‍ എന്നിവരാണ് താരത്തിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയത്. അഞ്ചലിലാണ് താരം ജനിച്ചതും വളര്‍ന്നതും. പന്നീട് ബഹ8്‌റൈനിലേക്ക് പോകുകയായിരുന്നു. അച്ഛനമ്മമാര്‍ ബഹ്‌റൈില്‍ ആയത് കൊണ്ടു തന്നെ  താരത്തിന്റ പഠനം നാട്ടിലും വിദേശത്തും ആയിട്ടാണ് നടന്നത്. ഒരു സഹോദരിയാണ് ലക്ഷ്മിക്കുളളത

neeyum njanum serial actress sandra birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക