Latest News

വില്ലത്തി വേഷങ്ങളില്‍ തിളങ്ങുന്ന നടി; മകളെ കൊഞ്ചിക്കുന്ന ചിത്രങ്ങളുമായി നടി ലക്ഷ്മി പ്രമോദ്

Malayalilife
 വില്ലത്തി വേഷങ്ങളില്‍ തിളങ്ങുന്ന നടി; മകളെ കൊഞ്ചിക്കുന്ന ചിത്രങ്ങളുമായി നടി ലക്ഷ്മി പ്രമോദ്

രസ്പരത്തിലെ സ്മൃതിയായെത്തി പ്രേക്ഷക മനം കവര്‍ന്ന നടിയാണ് ലക്ഷ്മി പ്രമോദ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്ക്കെത്തിയ താരം പരസ്പരത്തിലെ സ്മൃതിയെന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സാധാരണ സീരിയല്‍ നടിമാരില്‍ നിന്നും വ്യത്യസ്തയായി വിവാഹിതയും കുഞ്ഞുമായതിന് ശേഷം അഭിനയരംഗത്ത് സജീവമായ നടിയാണ് ലക്ഷ്മി.

ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കളിലെ പ്രധാന വില്ലത്തിയായ ആനി പുഞ്ചക്കാടനായും സീ കേരളത്തിലെ പൂക്കാലം വരവായി സീരിയലിലെ അവന്തികയായും തിളങ്ങുകയാണ് ഇപ്പോള്‍ ലക്ഷ്മി. അഭിനയത്തിനൊപ്പം കുടുംബജീവിതവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷ്മിയുടേത് പ്രണയവിവാഹമായിരുന്നു. എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയത്തിനൊടുവിലാണ് മോഡല്‍ കൂടിയായ അസര്‍ മുഹമ്മദും ലക്ഷ്മിയും വിവാഹിതരായത്. ദുവ പര്‍വീണ്‍ എന്ന ഏക മകളാണ് ദമ്പതികള്‍ക്കുള്ളത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ദുവയ്ക്കൊപ്പമുള്ള മനോരഹചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് ലക്ഷ്മി. മകളെ കൊഞ്ചിക്കുന്ന ചിത്രങ്ങളാണ് ഇത്.

ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് പരസ്പരം, സാഗരം സാക്ഷീ എന്നീ രണ്ട് സീരിയലുകളില്‍ ലക്ഷ്മി അഭിനയിച്ചിരുന്നത്. പിന്നീട് ഗര്‍ഭിണിയായി 7ാം മാസമാണ് സീരിയലില്‍ നിന്നും താരം ഇടവേളയെടുത്ത മാറി നിന്നത്. കുഞ്ഞ് അല്‍പം വലുതായ ശേഷമാണ് മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തിലെ അഭിരാമി എന്ന ശക്തമായ വില്ലത്തിയെ അവതരിപ്പിച്ച് ലക്ഷ്മി തിരികേ എത്തിയത് അതിനു ശേഷമാണ് പൗര്‍ണമിത്തിങ്കളിലും പൂക്കാലം വരവായിലുമൊക്കെ ലക്ഷ്മിക്ക് നല്ല അവസരങ്ങളെത്തിയത്.ലൊക്കേഷനുകളിലെ ചിത്രങ്ങള്‍ മിക്കപ്പോഴും ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പൂക്കാലം വരവായിലെ സഹതാരം മൃദുലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരം എത്തിയിരുന്നു.

miniscreen actress lakshmi pramod shares pictures with her daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക