ഇപ്പോള്‍ ഏഷ്യാനെറ്റ് പ്രേക്ഷകരുടെ പ്രിയ സീരിയലാണ് കുടുംബവിളക്ക്. വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയല്‍ പറയുന്നത്. സ്വന്തം വീട്ടില്‍ സുമിത്ര നേരിടേണ്ടിവരുന്ന കഷ്ടതകളും അവഗണനകളും മലയാളി പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു. സുമിത്രയുടെ മകന്‍ അനിരുദ്ധിന്റെ ഭാര്യ അനന്യയായി എത്തുന്ന് ആതിര മാധവ് തുടക്കത്തില്‍ വില്ലത്തിയായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മരുമകളായി മാറിക്കഴിഞ്ഞു.
തിരുവനന്തപുരം സ്വദേശിനിയാണ് ആതിര.കലാപാരമ്പര്യം ഒന്നും ഇല്ലാത്ത ഒരു കുടുംബമാണ് താരത്തിന്റേത്.. അമ്മ സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി ഹെഡ് ക്വര്‍ട്ടേഴ്‌സില്‍ ആണ് വര്‍ക്ക് ചെയ്തത്. അച്ഛന്‍, അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ആണ് ജോലി നോക്കിയിരുന്നത്. കുടുംബത്തിലെ മൂന്നാമത്തെ ആളാണ് ആതിര. മൂന്ന് ചേച്ചിമാര്‍ ആണ് താരത്തിന്. ഒരാള്‍ ബാങ്കില്‍, മറ്റൊരാള്‍ സെക്രട്ടറിയേറ്റിലും, മറ്റൊരാള്‍ ക്യാനഡയില്‍ എഞ്ചിനീയറുമായി ജോലി നോക്കുകയാണ്.
ഹോളി ഏയ്ജല്‍സ് സ്‌കളൂടിലും കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിങ്ങില്‍ നിന്നും എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ ആളാണ് ആതിര. കോളേജില്‍ നിന്നും പ്‌ളേസ്ഡ് ആവുകയും ചെയ്തു. ആദ്യ ജോലി തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ ആയിരുന്നു. അവിടെ ഒരു പത്തുമാസം ഞാന്‍ ജോലി ചെയ്തു എന്നാല്‍ പിന്നീട് ആ ജോലി റിസൈന്‍ ചെയ്യുകയായിരുന്നു. പിന്നീട് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ആതിര അതില്‍ വിജയിയായി. തുടര്‍ന്ന് അതാണ് തന്റെ മേഖലയെന്ന് താരം തിരിച്ചറിയുകയായിരുന്നു. ആങ്കറായും വിജെ ആയും ആതിര തിളങ്ങി. അഭിനയത്തെ പാഷനായി കാണുന്ന ആതിരയെ തേടി സിനിമാ സീരിയല്‍ അവസരങ്ങളും എത്തുകയായിരുന്നു
ഏഷ്യാനെറ്റില്‍ ചില്‍ബൗള്‍ എന്ന പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്റെ ആദ്യ സീരിയല്‍ കേരളസമാജം പ്രവാസിക്കഥ എന്ന സീരിയലായിരുന്നു. ഇതില്‍ ചെറിയ ഒരു വേഷമായിരുന്നു ആതിരയ്ക്ക് ഇതിന് പിന്നാലെയാണ് കുടുംബവിളക്കില്‍ അവസരം കിട്ടുന്നത്. ആദ്യം അനന്യയെ അവതരിപ്പിച്ചിരുന്നത് മറ്റൊരു താരമായിരുന്നു എങ്കിലും ലോക്ഡൗണിന് ശേഷമാണ് അനന്യയാകാനുള്ള അവസരം ആതിരയെ തേടി എത്തുന്നത്. ശക്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് കുടുംബവിളക്കിലെ അനന്യ.
സീരിയലില്‍ വിവാഹിതയായി എത്തുന്ന താരം യഥാര്‍ത്ഥ ജീവിതത്തിലും വിവാഹത്തിന് ഒരുങ്ങുകയാണ്. രാജിവ് എന്നാണ് താരം വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുടെ പേരെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളുടെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആതിരയുടെ വിവാഹനിശ്ചയം. രാജീവ് ബാംഗ്ലൂര്‍ വണ്‍ പ്ലസ് കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ തന്റെ വിവാഹത്തീയതി പങ്കുവച്ചിരിക്കയാണ് ആതിര. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹത്തീയതി വെളിപ്പെടുത്തിയത്.
നവംബര്‍ 9 നു ആണ് തന്റെയും രാജീവിന്റെയും വിവാഹം എന്ന് ആതിര വ്യക്തമാക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിന്. പ്രത്യേകിച്ച് ഒരുക്കങ്ങള്‍ ഒന്നും ഇല്ല. വിവാഹ വസ്ത്രങ്ങള്‍ ഒക്കെയും സെറ്റ് ചെയ്തു. അടുത്ത മാസം ഒന്നിനും രണ്ടിനും ഒക്കെ ഷൂട്ട് ഉണ്ടാകും. വിവാഹശേഷവും ഞാന്‍ അനന്യ ആയി ഉണ്ടാകും. വിവാഹം കഴിഞ്ഞു പതിനഞ്ചുമുതല്‍ പുതിയ ഷെഡ്യൂളും ആരംഭിക്കും.
വിവാഹത്തിന്റെ സന്തോഷം ഉണ്ടെങ്കിലും മൂന്നാമത്തെ ചേച്ചി വിദേശത്താണ്, ചേച്ചിക്ക് വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയില്ല. അത് സങ്കടം തരുന്ന ഒന്നാണ്. ബാക്കി രണ്ടു ചേച്ചിമാരും നാട്ടില്‍ എത്തിയിട്ടുണ്ട്, എങ്കിലും കുഞ്ഞുകുട്ടികള്‍ ഉള്ളത് കൊണ്ട് ഒരു വലിയ ഫാമിലി ഫങ്ങ്ഷന്‍ ഒന്നും ഉണ്ടാകില്ല ലളിത വിവാഹം ആയിരിക്കും എന്നും ആതിര പറയുന്നു.