ഒടുവില്‍ രജിത്ത് ഗ്യാങ്ങ് കണ്ടു മുട്ടി; കൊച്ചി ഗ്രാന്റ് ഹയാത്തിലെ കൂടിച്ചേരല്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

Malayalilife
ഒടുവില്‍ രജിത്ത് ഗ്യാങ്ങ് കണ്ടു മുട്ടി; കൊച്ചി ഗ്രാന്റ് ഹയാത്തിലെ കൂടിച്ചേരല്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

ജിത്ത് കുമാറിന്റെ സാനിധ്യത്താല്‍ ഏറെ പ്രേക്ഷകപ്രീതി നേടിയ ഷോയായിരുന്നു ബിഗ്ബോസ്. എന്നാല്‍ ലോക്ഡൗണിനെതുടര്‍ന്ന് പാതി വഴിയില്‍ ബിഗ്ബോസ് അവസാനിച്ചു. എന്നാല്‍ അതിനും മുമ്പ് തന്നെ രജിത്ത് കുമാറിനെ ഷോയില്‍ നിന്നും നിയമം തെറ്റിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. ബിഗ്ബോസിനുള്ളില്‍ ആര്യ രജിത്ത് ഗ്രൂപ്പായിട്ടായിരുന്നു അംഗങ്ങള്‍ മത്സരിച്ചത്.

ആര്യ ഗ്രൂപ്പില്‍ മഞ്ജു വീണ പാഷാണം ഷാജി എന്നിവരായിരുന്നു സജീവം. പ്രദീപും എലീനയും ഫുക്രുവുമൊക്കെ ആര്യക്കായിരുന്നു സപ്പോര്‍ട്ട് നല്‍കിയത്.ഒറ്റയ്ക്ക് നിന്ന് പോരാടിയ രജിത്തിന്റെ പിന്തുണയറിഞ്ഞ് രഘുവും സുജോയും അമൃതയും അഭിരാമിയും എല്ലാം അങ്ങോട്ടേക്കും ചാഞ്ഞു. ഗ്രൂപ്പിനകകത്ത് നല്ല പോര് കാഴ്ചവച്ചവര്‍ ഷോ അവസാനിച്ചതോടെ ഒന്നായെന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തിലും ബിഗ്ബോസിനുള്ളിലെ ഗ്രൂപ്പ് ഇവര്‍ തുടരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ബിഗ് ബോസിനുശേഷം മിക്ക ഗ്യാങ്ങും പരസ്പരം കണ്ടു. ആര്യ, എലീന, ഫുക്രു, പ്രദീപ് എന്നിവരൊക്കെ നേരില്‍ കണ്ടതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.എങ്കിലും, ഇവര്‍ക്കൊപ്പം രജിത്തിനെ മാത്രം കാണാന്‍ സാധിക്കാഞ്ഞതിന്റെ സങ്കടം ആരാധകര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ആരാധകരുടെ സങ്കടത്തിന് പരിഹാരമായി ഒരു ചിത്രം പുറത്തുവന്നിരിക്കുകയാണ്. സുജോ അമൃത അഭിരാമി ഇവര്‍ക്കൊപ്പം പ്രേക്ഷകരുടെ സ്വന്തം രജിത്തേട്ടനും നില്‍ക്കുന്ന ചിത്രമാണ്. സുജോയും, രജിത്തും അമൃതയും, അഭിരാമിയും, അവരവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ചിത്രം പങ്ക് വച്ചിട്ടുണ്ട്. കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിലായിരുന്നു രജിത്ത് ഗ്യാംങ്ങിന്റെ സംഗമം. കുടുംബം എന്ന ക്യാപ്ഷന്‍ നല്‍കി അമൃത ചിത്രം പങ്ക് വച്ചപ്പോള്‍, നീണ്ട ഇടവേളക്ക് ശേഷം എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രജിത് കുമാര്‍ ചിത്രം പങ്കിട്ടത്. അതേസമയം 4 പേരുടെ ചിത്രം മാത്രമാണ് വന്നതെങ്കിലും രഘുവും ഗെറ്റ്ടുഗെദറിനെത്തിയിരുന്നെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോയും വൈറലാകുന്നുണ്ട്.

ബിഗ്ബോസ് സീസണ്‍ വണിലും സാബു ഗ്രൂപ്പ് പേളി ഗ്രൂപ്പ് എന്നിങ്ങനെ രണ്ടു ഗ്യാങ്ങുകള്‍ ഉണ്ടായിരുന്നു. എതിര്‍ചേരിയിലുള്ളവരില്‍ സാബുവിനെ ഒഴിച്ച് വേറെ ആരെയും പേളി കല്യാണത്തിന് പോലും ക്ഷണിച്ചിരുന്നില്ല.  സമാനമായിട്ടാണ് ഇപ്പോള്‍ ആര്യ ഗ്രൂപ്പും രജിത്ത് ഗ്രൂപ്പും നീങ്ങുന്നത്. സോഷ്യല്‍മീഡയിയില്‍ പരസ്പരം കമന്റ് ചെയ്യുമെങ്കിലും ഇവര്‍ തമ്മിലുള്ള അന്തര്‍ധാന സജീവമല്ലെന്നാണ് പ്രേക്ഷകരുടെ രസകരമായ കമന്റ്.

bigboss rajith kumar sujo amrutha abhirami sujo raghu meetup

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES