ബഷീര്‍ ബഷിയും കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവരെല്ലാം എത്താറുണ്ട്. ഭാര്യമാരായ മഷൂറയും സുഹാനയുമെല്ലാം ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും വ്ളോഗുമായെത്താറുണ്ട് മഷൂറ. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത മഷൂറയുടെ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ചായിരുന്നു മഷൂറ പറഞ്ഞത്. വീഡിയോയിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
അത്ര നല്ലതായിരുന്നില്ല
എല്ലാ ദിവസവും നല്ലതാണ്. എന്നാല്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ പറ്റണമെന്നില്ലല്ലോ, എനിക്ക് ഭയങ്കരമായി സങ്കടം വന്ന ദിവസമാണ്. ചെറിയ കാരണമാണ്, പക്ഷേ, അതെനിക്ക് പറയാന്‍ പറ്റൂല. വ്ളോഗ് ചെയ്യൂല എന്ന് വിചാരിച്ച് നിന്നതാണ്. അപ്പോഴാണ് സോനും ബേബിയും പിള്ളേരുമെല്ലാം എനിക്ക് എനര്‍ജി തന്നതെന്നും മഷൂറ പറയുന്നു.
എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ കാണും. ചെറിയ കാര്യത്തിന് ഞാനിങ്ങനെ അപ്സെറ്റാവരുത് എന്ന് പറഞ്ഞു ബേബി. ഇപ്പോള്‍ എനിക്ക് ഇത് നിങ്ങളോട് പറയാനാവില്ല, സമയം വരുമ്പോള്‍ പറയാം. എനിക്കൊരു ബാഡ് ന്യൂസ് കിട്ടിയിരുന്നു. എല്ലാവരുടെ ലൈഫിലും ഗുഡ് ബാഡ് ന്യൂസ് ഉണ്ടാവും. വ്ളോഗ് ചെയ്തില്ലെങ്കിലും ഞാനിങ്ങനെ പോവും. എന്നാല്‍ ഈ വീഡിയോ കണ്ട് സന്തോഷിക്കാനും ആസ്വദിക്കാനുമൊക്കെ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല.
ഞാനിവിടെ ഉറങ്ങുകയായിരുന്നു. ബേബി പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ച് വന്നപ്പോള്‍ എന്നെ കണ്ടില്ല, ഇങ്ങനെ ചിന്തിച്ചിരിക്കല്ലേയെന്ന് പറഞ്ഞ് പുറത്തേക്ക് വിളിക്കുകയായിരുന്നു. ഒരു കാര്യം ഞാന്‍ വിചാരിച്ചിരുന്നു. അത് ആയിട്ടില്ല. അത് ആവുമെന്ന് കോണ്‍ഫിഡന്റായിരുന്നു. ചെറിയൊരു കാര്യമാണ്. ആ സമയമാവുമ്പോള്‍ അത് ഓക്കെയാവുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതൊക്കെ പോട്ടെയെന്ന് പറഞ്ഞായിരുന്നു ഡെയ്ലി വ്ളോഗ് ചെയ്തത്.
പതിവ് പോലെ തന്നെ കുടുംബസമേതമായാണ് മഷൂറ ഇത്തവണയും വീഡിയോ ചെയ്തത്. എല്ലാവര്‍ക്കും ചായ കൊടുക്കുന്നതും തമാശ പറയുന്നതുമെല്ലാം വീഡിയോയിലുണ്ടായിരുന്നു. സുഹാനയും മക്കളും വീഡിയോയിലുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന് കള്ളനും പോലീസും കളിക്കുന്നതും കാണിച്ചിരുന്നു. പുള്ളിക്കാരിക്ക് ഇന്ന് വയ്യായിരുന്നുവെന്ന് പറഞ്ഞായിരുന്നു ബഷീര്‍ സംസാരിച്ച് തുടങ്ങിയത്. ഞാനൊരു വ്ളോഗൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതിനകത്ത് വെറുതെ ഇങ്ങനെ ഇരിക്കുകയായിരുന്നു. നിങ്ങളുടെ വ്ളോഗില്‍ ഞാന്‍ ആക്ടീവല്ലേ, എന്‍െ വ്ളോഗില്‍ വെറുതെയിരിക്കുകയല്ലേയെന്ന് ചോദിച്ചിരുന്നുവെന്നായിരുന്നു ബഷീര്‍ ബഷിയുടെ കമന്റ്.
ഞാന്‍ വിചാരിച്ചൊരു പ്രൊജക്ടിന്റെ ഒരു കാര്യമുണ്ടായിരുന്നു. അത് വര്‍ക്കായില്ല. അതിന്റെ വിഷമത്തിലാണ്. ഇവര്‍ക്കെല്ലാം സര്‍പ്രൈസ് കൊടുക്കാമെന്നായിരുന്നു കരുതിയത്. സുനൂന്റെ പിറന്നാളല്ലേ, പക്ഷേ അത് ശരിയായില്ലെന്നും മഷൂറ ഒടുവിലായി പറഞ്ഞിരുന്നു.വീഡിയോ എടുക്കുക, എഡിറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക ഇതാണ് തന്റെ ശീലം. എല്ലാ ദിവസവും നിങ്ങള്‍ കണ്ടോണ്ടിരിക്കണം. വീഡിയോ എടുത്ത് 4 ദിവസം കഴിഞ്ഞ് പോസ്റ്റ് ചെയ്യുന്ന പരിപാടി ഇഷ്ടമില്ലെന്നും മഷൂറ പറയുന്നു.
അടുത്തിടെയായിരുന്നു മഷൂറയ്ക്ക് 1 മില്യണ്‍ സബസ്‌ക്രൈബേഴ്സിനെ ലഭിച്ചത്. മഷൂറയുടെ വിഷമത്തെക്കുറിച്ച് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. എന്തായാലും ഞങ്ങളെല്ലാം കൂടെയുണ്ട്. മനസ്സിലുള്ള കാര്യം വൈകാതെ തന്നെ നടക്കുമെന്നുമായിരുന്നു കമന്റുകള്‍. മഷൂറയുടെയും ബഷീര്‍ ബഷിയുടേയും പ്രണയകഥ അറിയാന്‍ താല്‍പര്യമുണ്ട്. അങ്ങനെയൊരു വീഡിയോ ചെയ്യാമോയെന്നും ആരാധകര്‍ ചോദിച്ചിട്ടുണ്ട്. കമന്റുകള്‍ക്ക് മറുപടിയും നന്ദിയും അറിയിച്ച് മഷൂറയും സജീവമാണ്.