Latest News

അമ്മയ്ക്ക് പിന്നാലെ യൂട്യൂബ് ചാനലുമായി എട്ടുവയസുകാരി പാപ്പുവും; ആദ്യ വീഡിയോയില്‍ തന്നെ സര്‍പ്രൈസ് ഒളിപ്പിച്ച് ബാലയുടെയും അമൃതയുടെയും മകള്‍

Malayalilife
അമ്മയ്ക്ക് പിന്നാലെ യൂട്യൂബ് ചാനലുമായി എട്ടുവയസുകാരി പാപ്പുവും; ആദ്യ വീഡിയോയില്‍ തന്നെ സര്‍പ്രൈസ് ഒളിപ്പിച്ച് ബാലയുടെയും അമൃതയുടെയും മകള്‍

ശ്രദ്ധേയയായ സിനിമാ പിന്നണി ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസിലെത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃതയും നടന്‍ ബാലയുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. വിവാഹമോചനത്തിന് ശേഷം മകള്‍ അവന്തികയ്‌ക്കൊപ്പം അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് അമൃത കഴിയുന്നത്. സ്റ്റേജ് ഷോകളും യൂട്യൂബ് ചാനലുമെല്ലാം അമൃതയ്ക്കുണ്ട്. ഇപ്പോള്‍ അമ്മയ്ക്ക് പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പുവും സ്വന്തം യൂട്യൂബ് ചാനലുമായി എത്തിയിരിക്കയാണ്. നേരത്തെ നടി അഹാനകൃഷ്ണയ്ക്ക് പിന്നാലെ കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി എത്തിയിരുന്നു. ഒന്നിലധികം ചാനലുമായിട്ടാണ് ഇപ്പോള്‍ സെലിബ്രിറ്റീസ് പലരുമെത്തുന്നത്.

 'പാപ്പു ആന്റ് ഗ്രാന്‍ഡ്മാ വ്‌ലോഗ്' എന്നാണ് അവന്തികയുടെ യൂട്യൂബ് ചാനലിന്റെ പേര്. പാപ്പുവിന്റെ പിറന്നാള്‍ ആഘോഷങ്ങളടങ്ങിയതാണ് വ്‌ലോഗിന്റെ ആദ്യ എപ്പിസോഡ്.  പാപ്പുവിന്റെ എട്ടാം പിറന്നാളാണ് കഴിഞ്ഞത്.  പാപ്പുവും അമ്മമ്മയും ചേര്‍ന്ന് ഒരു പുത്തന്‍ വ്‌ലോഗുമായി എത്തുന്നുവെന്ന വിശേഷം അമൃത സമൂഹമാധ്യത്തിലൂടെ നേരത്തെ അറിയിച്ചിരുന്നു, ഒരു ടീസര്‍ വിഡിയോയുമായി പാപ്പുവും എത്തിയിരുന്നു. കുഞ്ഞുപാപ്പുവിന് സോഷ്യല്‍ ലോകത്ത് നിറയെ ആരാധകരാനുള്ളത്. അതുകൊണ്ടുതന്നെ കുട്ടിത്താരത്തിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

സാധാരണ ഒരു എട്ടുവയസുകാരിക്ക് ഉണ്ടാവുന്നതിലും അധികം നല്ല ഇടതൂര്‍ന്ന നീളര്‍ മുടിയാണ് പാപ്പുവിന് ഉള്ളത്. എന്നാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ മുടി സര്‍പ്രൈസായി മുടി ഡൊണേറ്റ് ചെയ്തിരിക്കയാണ് പാപ്പു. ഇത് കൊണ്ട് മാത്രം തീര്‍ന്നില്ല തന്റെ സേവിങ്ങ്‌സില്‍ നിന്നും 5000 രൂപയും തന്റെ സൈക്കിളും ജീപ്പുമെല്ലാം താന്‍ പിറന്നാള്‍ ദിനത്തില്‍ ഡൊണേറ്റ് ചെയ്യുമെന്നും പാപ്പു വീഡിയോയിലൂടെ പറയുന്നുണ്ട്. അതേസമയം പാപ്പു മുടി മുറിച്ചത് ആരാധകരെ തെല്ലുവിഷമിപ്പിച്ചിട്ടുണ്ട്. എങ്കില്‍ നല്ലൊരു കാര്യമല്ലേ എന്നാണ് ചിലര്‍ പറയുന്നത്. മുടിമുറിച്ച് കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറയെ അനുകരിച്ച് കുസൃതിക്കുട്ടിയായണ് പാപ്പു ആദ്യം വിഡിയോയില്‍ എത്തുന്നത്. പിന്നെ തന്റെ പിറന്നാള്‍ വിശേഷങ്ങളും കൂട്ടുകാരേയും ബന്ധുക്കളേയുമൊക്കെ പരിചയപ്പെടുത്തുകയാണ്.  പാട്ടും ഡാന്‍സും കളികളും കുസൃതികളുമൊക്കെയായി വിഡിയോയായില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ കൊച്ചുമിടുക്കി

പാപ്പുവിന്റെ പാചകപരീക്ഷണങ്ങളും ക്ലീനിങ്ങും കുറുമ്പുകളുമൊക്ക നിറഞ്ഞതാകും പുത്തന്‍ വ്‌ലോഗ് . പാപ്പുവിനും അമ്മമ്മയ്ക്കുമൊപ്പം  പാപ്പുവിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ബഗീരയും ഈ പുത്തന്‍ വ്‌ലോഗിലുണ്ട്.

avanthikas new vlog pappu and grandma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക