മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രീയപ്പെട്ടതാണ് ടിവി സീരിയലുകള്‍. എന്ത് ഇല്ലെങ്കിലും സീരിയല്‍ ഇല്ലാത്ത ഒരു ദിവസം പോലും വീട്ടമ്മമാര്‍ക്ക് ചിന്തിക്കാനെ കഴിയില്ല. ടെലിവിഷന്‍ പരമ്പരകളോട് അത്രയും അഡിക്റ്റഡായി കഴിഞ്ഞിരിക്കുന്നു അവര്‍. എന്നാല്‍ കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മറ്റെല്ലാ മേഖലകളിലേയും പോലെ സീരിയല്‍ മേഖലകളെയും ബാധിച്ചു. ഷൂട്ട് നിര്‍ത്തി വെയ്‌ക്കേണ്ടതായിട്ട് വന്നു. എങ്കിലും അതുവരെ ഷൂട്ട് ചെയ്തു വെച്ചിരുന്ന സീനുകള്‍ കൊണ്ട് ഇത്രയും ദിവസം സീരിയലുകള്‍ കുടുംബപ്രേക്ഷകരെ ആശ്വസിപ്പിച്ചിരുന്നു.. എന്നാല്‍ സ്റ്റോക്ക് തീര്‍ന്നതോടെ മലയാള സീരിയലുകള്‍ക്കെല്ലാം ഇന്നലെയോടെ താല്‍ക്കാലികമായി അവസാനമായിരിക്കുകയാണ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരെ, പ്രത്യേകിച്ച് വീട്ടമ്മമാരെ വേദനപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് എല്ലാ സീരിയലുകളും താല്‍കാലികമായി അവസാനിപ്പിച്ചിരിക്കയാണ്. ഇന്നലെയാണ് എല്ലാ സീരിയലുകളും അവസാന എപിസോഡ് സംപ്രേക്ഷണം ചെയ്തത്. തുടര്‍ന്ന് പ്രധാന കഥാപാത്രങ്ങള്‍ തന്നെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചു. വാനമ്പാടിയില്‍ പത്മിനിയുടെ അച്ഛനെ കാണാതായതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് കാണിക്കുന്നത്. ഈ എപിസോഡിന് ശേഷം സീരിയലിലെ നന്ദിനി എന്ന കഥാപാത്രമായി എത്തുന്ന സീരിയലിന്റെ പ്രൊഡ്യുസര്‍ കൂടിയായ ചിപ്പിയാണ് സീരിയല്‍ നിര്‍ത്തിവയ്ക്കുന്ന കാര്യം അറിയിച്ചത്. മൗനരാഗത്തിലാകട്ടെ വില്ലനും നായികയുടെ അച്ഛനുമായ പ്രകാശനെ പോലീസ് പിടിക്കുന്നതും ജാമ്യമെടുക്കാന്‍ കല്യാണി കിരണിന്റെ സഹായം തേടുന്നതുമാണ് അവസാന എപിസോഡില്‍ കാണിച്ചത്. പ്രകാശനായി എത്തുന്ന ബാലാജിയാണ് സീരിയല്‍ താല്‍കാലികമായി നിര്‍ത്തുന്നുവെന്ന വാര്‍ത്ത അറിയിച്ചത്. ഏഷ്യാനെറ്റില്‍ റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇപ്പോള്‍ കുടുംബവിളക്കാണ്. സിദ്ധാര്‍ഥിന്റെയും വേദികയുടെയും അവിഹിത ബന്ധത്തിന്റെ സൂചനകള്‍ വേദികയുടെ മകന്‍ നല്‍കുന്നതും എന്നാല്‍ ഇരുവരും അത് തന്ത്രപൂര്‍വ്വ മറയക്കുന്നതുമാണ് ഇന്നലെത്തെ എപിസോഡില്‍ കാണിച്ചത്. പ്രതീഷും സഞ്ജനയും പിരിയാമെന്ന് തീരുമാനിച്ചതിലാണ് ഇന്നലെത്തെ എപിസോഡ് അവസാനിച്ചത്. കസ്തൂരിമാനാകട്ടെ നീതു കുഴിച്ച കുഴിയില്‍ ജീവയും ശിവയും വീഴുമെന്ന പ്രതീതി നിലനിര്‍ത്തിയാണ് താല്‍കാലികമായി അവസാനിച്ചിരിക്കുന്നത്. സീതാകല്യാണത്തില്‍ അജയ് ജീവിച്ചിരിക്കുന്നുവെന്ന സത്യവും അതിനെതുടര്‍ന്നുള്ള കഥകളും ഇന്നലെത്തെ എപിസോഡില്‍ പ്രേക്ഷകര്‍ കണ്ടു. അജയ് മരിച്ചെന്ന് വിശ്വസിക്കുന്ന സ്വാതി മനോനില നഷ്ടപെടുന്നതുപോലെ പെരുമാറുന്നതോടെയാണ് സീതാകല്യാണം താല്‍കാലികമായി അവസാനിച്ചിരിക്കുന്നത്. അതേസമയം നീലക്കുയില്‍ വലിച്ചുനീട്ടാതെ കൊറോണയില്‍ തന്നെ എന്നെന്നേക്കുമായി അവസാനിപ്പിച്ചിരിക്കയാണ് അണിയറപ്രവര്‍ത്തകര്‍.
അതേസമയം സീരിയലുകളുടെ ഷൂട്ടിങ്ങ് നാളുകളായി മുടങ്ങി കിടക്കുന്നതോടെ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്ഥിതി കടുത്ത പ്രതിസന്ധിയിലേക്ക് വഴിമാറിയിരിക്കയാണ്. സിനിമാ മേഖലയിലുള്ളവര്‍ക്ക് നിര്‍മ്മാതാക്കളും പ്രമുഖ നടന്‍മാരുമുള്‍പെടെ ഒറ്റകെട്ടായി സഹായമെത്തിക്കുമ്പോള്‍ സീരിയല്‍ രംഗത്തെ ദിവസവേതനക്കാരുടെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. സീരിയല്‍ മേഖലയില്‍ ഏറ്റവും താഴെക്കിടയിലുള്ള ടെക്നീഷ്യന്‍സും മറ്റ് പ്രൊഡക്ഷന്‍ അസിസ്റ്റന്‍സ് തുടങ്ങിയ ആള്‍ക്കാരും വല്ലാത്ത പ്രതിസന്ധിയിലാണ്. ഈ അവസ്ഥയില്‍ സീരിയല്‍ മേഖലയെ ആശ്രയിച്ച് നില്‍ക്കുന്ന അവര്‍ക്ക് പറ്റുന്ന സഹായം ചെയ്യണമെന്ന് നടീ നടന്‍മാരോടും മറ്റും മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റി അറിയിച്ചിരിക്കയാണ്. എന്നാല്‍ 500ലധികം അംഗങ്ങളുളള ആത്മ എന്ന സംഘടന സീരിയല്‍ രംഗത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി ഉയരുകയാണ്.