Latest News

ശബരി പോയെന്ന് വിശ്വസിക്കാനാവുന്നില്ല; കുറിപ്പ് പങ്കുവച്ച് മനോജ് നായര്‍

Malayalilife
ശബരി പോയെന്ന് വിശ്വസിക്കാനാവുന്നില്ല; കുറിപ്പ് പങ്കുവച്ച്  മനോജ് നായര്‍

ലയാള സീരിയല്‍ മേഖലയെയും ആരാധകരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ച ഒരു വിയോഗമായിരുന്നു ശബരീനാഥിന്റേത്.  42 കാരനായ ശബരി ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു യാത്രയായത്.  വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു സുഹൃത്തുക്കളെത്തിയിരുന്നതും. എന്നാൽ ഇപ്പോൾ നടൻ മനോജ് നായർ  ശബരിയെക്കുറിച്ചുള്ള ഓര്‍മ്മകളും സൗഹൃദത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് എത്തിയിരിക്കുകയാണ്. 

മനോജിന്റെ  കുറിപ്പിലൂടെ....

ഇന്നലെ രാത്രി ഏതാനും മണിക്കൂർ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്‍റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്പുന്ന പോലെ.

ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്നില്ല... ഈ നിമിഷം പോലും.

തിരുവനന്തപുരത്ത് നമ്മുടെ സീരിയൽ സഹപ്രവർത്തകർക്ക്

എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാൽ .ഞാൻ ആദ്യം വിളിക്കുന്നത് നിന്നെയാ... നീ അതിൻ്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും...

ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാൻ ആദ്യം വിളിച്ചത്.


മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട് .. എനിക്കൊരു പ്രശ്നവുമില്ല... ആരാ ഇത് പറഞ്ഞത്" എന്ന വാക്കു കേൾക്കാൻ. പക്ഷെ നീ ഫോൺ എടുത്തില്ല .എന്നേക്കാൾ പ്രായം കുറഞ്ഞ നിനക്ക് എൻ്റെ ഫേസ്ബുക്ക് പേജിൽ പരേതന്മാർക്ക് നല്കുന്ന "വാക്കുകൾ" ചാർത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

കാരണം നീയെൻ്റെ ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ ... ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്.അതു കൊണ്ട് ..." വിട ... ആദരാഞ്ജലി... പ്രണാമം. ഇതൊന്നും നീയെന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട. ഞാൻ തരില്ല. നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി "പ്രതികാരം" ചെയ്യാൻ കഴിയൂ ശബരിയെന്നുമായിരുന്നു മനോജ് നായര്‍ കുറിച്ചത്.

നിരവധി പേരാണ് മനോജിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. താരജാഡയൊന്നുമില്ലാത്ത പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. വല്ലാത്തൊരു വേദനയായി ഇതെന്നും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നുമായിരുന്നു ആരാധകരും പറഞ്ഞത്. കേവലം ഒരു കാഴ്ചക്കാരനായിട്ട് പോലും അദ്ദേഹത്തിന്റെ വേര്‍പാട് വല്ലാത്ത വേദനയുണ്ടാക്കി, അടുത്ത് നിന്നവരുടെ കാര്യം പറയാനുണ്ടോയെന്നായിരുന്നു ഒരാളുടെ ചോദ്യം.

Serial Actor manoj nair post about sabarinath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക