ഉള്ളിലുള്ളയാള്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണനായി വരട്ടേ'; ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയെന്ന് ഉറപ്പിച്ചു;സ്വാമിജിയുടെ പ്രവചനത്തില്‍ അനുഗ്രഹീതയായി ദേവിക നമ്പ്യാരും വിജയ് മാധവും

Malayalilife
ഉള്ളിലുള്ളയാള്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണനായി വരട്ടേ'; ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയെന്ന് ഉറപ്പിച്ചു;സ്വാമിജിയുടെ പ്രവചനത്തില്‍ അനുഗ്രഹീതയായി ദേവിക നമ്പ്യാരും വിജയ് മാധവും

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. ഒരാള്‍ മിനിസ്‌ക്രീന്‍ രംഗത്ത് അഭിനയത്തിലൂടെ കഴിവ് തെളിയിച്ചപ്പോള്‍ മറ്റേയാള്‍ ഐഡിയ സ്റ്റാര്‍ സിങര്‍ റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനായി പ്രേക്ഷരുടെ സ്വീകര്യത നേടി. സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന രണ്ടാളുകള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് ആ വാര്‍ത്തയും ആരാധകര്‍ ആഘോഷമാക്കിയത്. ജീവിതത്തില്‍ പുതിയ ഒരാളെക്കൂടി എതിരേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇരുവരും.

ഇപ്പോഴിത ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കവെ ദേവികയും വിജയ് മാധവും അമ്മാവനെ കാണാന്‍ പോയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്ങ്കുവച്ചിരിക്കുന്നത്. ദേവികയ്ക്ക് ചൊല്ലാന്‍ ഓം നമോ ഭഗവതേ വാസുദേവായ എന്ന ഒരു ശ്ലോകം പറഞ്ഞുകൊടുത്ത് ദിവസവും ചൊല്ലാന്‍ നിര്‍ദ്ദേശിക്കുകയാണ് സ്വാമിജിയായ ഈ അമ്മാവന്‍. അതോടൊപ്പം ഉള്ളില്‍ ഉണ്ണിക്കണ്ണന്‍ നിറഞ്ഞു നില്‍ക്കട്ടെ എന്നും ഉള്ളിലുള്ളയാള്‍ ഒരു സാക്ഷാല്‍ കണ്ണനായിട്ട് വരട്ടേ എന്നു പറഞ്ഞ് അനുഗ്രഹിക്കുകയാണ് ഈ സ്വാമിജി. അവസാനം സ്വാമിജിയുടെ കാലില്‍ തൊട്ടു തൊഴുത് അനുഗ്രഹം വാങ്ങിയാണ് ദേവിക അവിടെ നിന്നും എഴുന്നേല്‍ക്കുന്നത്. അതേസമയം, ഈ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. അതില്‍ ആദ്യത്തേത് ഇത്തരം അന്ധവിശ്വാസങ്ങളൊന്നും പോസ്റ്റ് ചെയ്യല്ലേ ചേട്ടാ എന്നാണ്.

എങ്കിലും അതൊന്നും ഗൗനിക്കാതെ ഗര്‍ഭകാലം ആസ്വാദ്യകരമാക്കുകയാണ് ദേവികയും വിജയ് മാധവും. മഴവില്‍ മനോരമയിലെ രാക്കുയിലില്‍ എന്ന സീരിയലില്‍ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു താരത്തിന്റെ വിവാഹം. രാക്കുയിലില്‍ ഗാനം ആലപിക്കാനായി വന്നപ്പോഴായിരുന്നു ദേവികയും ഭര്‍ത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. അഭിനയം പോലെ അത്ര കംഫര്‍ട്ട് അല്ലെങ്കിലും വിജയിനൊപ്പം ഗാനം ആലപിച്ചിരുന്നു ദേവിക. പരമ്പരയില്‍ അതിഥിയായും വിജയ് മാധവ് പ്രത്യക്ഷപ്പെട്ടിരുന്നു.

ആദ്യ കണ്മണി വൈകാതെ എത്തുമെന്ന് അറിയിച്ചത് മുതല്‍ ദേവിക നമ്പ്യാരുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സംഗീത ലോകത്ത് മാത്രം ഒതുങ്ങി കൂടിയിരുന്ന ഭര്‍ത്താവിനെ കുറച്ച് റൊമാന്റിക്കാക്കി മാറ്റിയിരിക്കുകയാണ് നടി. മാത്രമല്ല ഇരുവരും പരിചയപ്പെടുന്നത് തന്നെ പാട്ടിലൂടെയാണ്. അങ്ങനെയുള്ളപ്പോള്‍ ഭാര്യയെ ഒരു ഗായികയാക്കാനുള്ള ശ്രമത്തിലായിരുന്നു വിജയ്. അത് പൂര്‍ണമായും വിജയമായെന്ന് സൂചിപ്പിച്ചുള്ള പോസ്റ്റുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയ നടിയാണ് ദേവിക നമ്പ്യാര്‍. ഇന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക. അഭിനയത്തിന് പുറമെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. സീരിയലില്‍ അഭിനയിക്കുന്ന കാലത്താണ് ദേവിക നമ്പ്യാരും വിജയ് മാധവും പരിചയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരിചയമുണ്ടെങ്കിലും ആ സൗഹൃദം മുന്നോട്ട് പോയില്ല. രണ്ട് വര്‍ഷത്തിന് മുന്‍പാണ് താരങ്ങള്‍ വീണ്ടും അടുപ്പത്തിലാവുന്നത്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം ജനുവരിയില്‍ താരവിവാഹം വലിയ ആഘോഷമായി തന്നെ നടത്തുകയും ചെയ്തിരുന്നു.

 


 

Rakkuyil actress Devika Nambiar AND vijya madhav

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES