Latest News

മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി ബാലു; ബിജു സോപാനത്തിന്റെ മേക്കോവര്‍ ചിത്രം വൈറൽ

Malayalilife
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി ബാലു; ബിജു സോപാനത്തിന്റെ മേക്കോവര്‍ ചിത്രം വൈറൽ

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുളള പരമ്പരയാണ് ഉപ്പും മുളകും. വ്യത്യസ്തമായ അവതരണമാണ് സീരിയലിനെ ജനഹൃദയങ്ങളില്‍ ഇടം നേടിക്കൊടുത്തത്.പരമ്പരയിൽ ബാലുവായി എത്തുന്നത്  ബിജു സോപാനമാണ്. സ്വന്തം പേരിനെക്കാലും ബാലു എന്ന പേരിലാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ  താരത്തിന്റെ  പുത്തൻ മേക്ക് ഓവർ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. 

മിനിസ്‌ക്രീനിൽ നിന്നും  ബിഗ് സ്ക്രീനിലേയ്ക്ക് ചുവട് വെച്ച താരം കൂടിയാണ് പ്രേക്ഷകരുടെ ബാലു. കോമഡി കഥാപാത്രങ്ങൾക്ക്  പുറമെ  എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് ഉപ്പും മുളകും പരമ്പരയിലൂടെ ബിജു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അനുസരണ ശീലമുള്ള മകനായും കർക്കശക്കാരനായ അച്ഛനായും സ്നേഹ നിധിയായ അച്ഛനും ഭർത്താവുമായൊക്കെയായി ബിജു പരമ്പരയിൽ നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ ബിജുവിന്റെ  മേക്ക് ഓവർ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. സ്ത്രീ വേഷത്തിലെത്തി ഞെട്ടിച്ചിരിക്കുകയാണ് ബാലു. മഞ്ഞനിറമുള്ള പട്ട് സാരിയൊക്കെ ഉടുത്ത് പൊട്ടും കമ്മലുമൊക്കെ അണിഞ്ഞു നില്‍ക്കുകയാണ് ബിജു.  ഇത് ഒരു പഴയ ചിത്രമാണെങ്കിലും വീണ്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇടം നേടുകയാണ്.

കുട്ടൻപ്പിള്ളയുടെ ശിവരാത്രികൾ, ലൈക്ക,  ലവ് ആക്ഷൻ ഡ്രാമ, ആദ്യ രാത്രി എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. എന്ത് കഥാപാത്രം കിട്ടിയാലും അത്  അഭിനയിക്കുന്നതിന് പകരം ജീവിച്ച് കാണിക്കുന്ന ആളാണെന്നാണ് ആരാധകർ ബിജുവിന് നൽകുന്ന വിശേഷണം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ ചിത്രത്തിന് താഴെയും  ആരാധകര്‍ക്ക് പറയാറുള്ളതും ഇതൊക്കെ തന്നെയാണ്. 

Read more topics: # Biju sopanam make over picture
Biju sopanam make over picture

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക