ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള പരിപാടിയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോ. ഷോ ആരംഭിച്ചതുമുതല്‍ സംഭവബഹുലമായാണ് ഷോ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഓരോ എലിമിനേഷന്‍ എപ്പിസോഡുകളും കടന്ന് പോകുന്നത്. എന്നാൽ ഷോയിൽ ഏറെ ചർച്ച ചെയ്യാനിടുന്ന രണ്ട് വ്യക്തികളാണ് സായ് വിഷ്ണുവും ഫിറോസ് ഖാനും. ഇരുവരും തമ്മിലുള്ള വഴക്കും അസ്വാരസ്ത്യങ്ങളും എല്ലാം തന്നെ ശ്രദ്ധേയമാണ്. അതേസമയം സായിക് എതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ഫിറോസ് ഖാന്‍. വെറുതെ ദാരിദ്ര്യം പറഞ്ഞുകൊണ്ട് സായി നടക്കുകയാണ് എന്നുമാണ് ഫിറോസ് ആരോപണം നടത്തുന്നത്. ഫിറോസ് ഇതിനിടെ സായിയോട് വീടിനെ കുറിച്ച് ബിഗ്‌ബോസ് ഷോയില്‍ പറഞ്ഞ കാര്യങ്ങൽ ചോദിക്കുകയും ചെയ്യുന്നു. വിലകൂടിയ വസ്ത്രം ധരിക്കുന്നു, ശരീരം നന്നാക്കാന്‍ ഒരുപാട് മുട്ട കഴിക്കുന്നു, ഇങ്ങനെയുള്ള സായ് വിഷ്ണുവിന് എന്തുകൊണ്ട് 35 രൂപയ്ക്ക് സ്വന്തം വീടിന് ഒരു കുറ്റി വാങ്ങിച്ചിട്ടുകൂട എന്ന് ഫിറോസ് ഖാന്‍ സായിയോട് ശക്തമായി ചോദ്യമുയർത്തിയത്.
അതേസമയം ഇതിനെല്ലാം കൃത്യമായുള്ള മറുപടിയാണ് സായ് വിഷ്ണു ഫിറോസിന് നൽകിയതും. ഞാന്‍ കടന്നു പോയ വഴികളെ കുറിച്ച് നിങ്ങള്‍ക്ക് അറിയില്ല. വീട് വയ്ക്കാനോ അല്ലെങ്കില്‍ ടിവി വാങ്ങിക്കാനോ പറ്റില്ലെന്നല്ല പറഞ്ഞത്. ചെറുപ്പം തൊട്ട് ജോലി ചെയ്യാത്ത ഒരു ദിവസമില്ല. പഠന കാലത്ത് തന്നെ അമ്മയുടെ ഓപ്പറേഷന് പണം കണ്ടെത്തേണ്ടി വന്നു. മൂന്നര ലക്ഷം രൂപ വരെ വേണ്ടി വന്നു. സഹോദരി കോളേജില്‍ പോകുന്നതിന് പണം കണ്ടെത്തണം. ഞങ്ങള്‍ ഷെഡിലാണ് കഴിഞ്ഞത്. വീട് നിര്‍മിച്ചില്ല എന്നല്ല പറഞ്ഞത്. അടച്ചുറപ്പില്ലാത്ത വീടില്ല എന്നാണ് പറഞ്ഞത്. അതിനാണ് ഗ്യാസ് സിലിണ്ടറൊക്കെ വെച്ചത്.
എന്നെ ബിഗ് ബോസിലേക്ക് വിളിക്കുമ്പോള്‍ ശരീര ഭാരം 80 കിലോയായിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയിരുന്നു. അതിനാല്‍ പപ്‌സ് ഒക്കെയായിരുന്നു കഴിച്ചത്. ചായ ഒരുപാട് കുടിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്ത് കുറച്ച ശരീരമാണ് കാണുന്നത്. ബിഗ് ബോസിലേക്ക് വിളിച്ചതുമുതല്‍ തനിക്ക് ഒപ്പം ഒരാളുണ്ട്. ജിമ്മിന് ഒക്കെ പോകുന്ന ആളാണ് ഞാന്‍. ബിഗ് ബോസില്‍ വന്നാല്‍ കഷ്ടപ്പാടുകള്‍ മാറുമെന്ന് അയാള്‍ പറഞ്ഞു. എനിക്ക് വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ആവശ്യമായ ഭക്ഷണം വാങ്ങിച്ച് തരുന്നത് അയാളാണ് . ബിഗ് ബോസില്‍ നിന്ന് കിട്ടുന്ന പൈസ അയാള്‍ക്കു കൂടി അയച്ചുകൊടുക്കുന്നുണ്ട്. എന്നുമാണ്സായ് വിഷ്ണു പറഞ്ഞത്.
ഫിറോസ് ഖാന്‍ സായ് വിഷ്ണുവിനെ ഇക്കാര്യങ്ങള്‍ കേട്ടിട്ടും പരിഹസിക്കുന്നത് തുടരുകയായിരുന്നു. ഒടുവില്‍ ഈ പരിഹാസം കൈയ്യാങ്കളിയിൽ ചെന്നായിരുന്നു അവസാനിച്ചതും. ഹൗസിനുള്ളിലെ മറ്റുള്ളവര്‍ ചേര്‍ന്ന് നേര്‍ക്കുനേര്‍ എത്തിയ ഇരുവരെയും പിടിച്ചു മാറ്റുകയാണ് ഉണ്ടായത്.
|