Latest News

ഒരു ആര്‍ട്ടിസ്റ്റ് ആരെ റോള്‍ മോഡലാക്കണമെന്ന് ചോദിച്ചാല്‍ ഞാന്‍ മമ്മൂക്കയുടെ പേര് മാത്രമേ പറയുളളു: നിഷ സാരംഗ്

Malayalilife
ഒരു ആര്‍ട്ടിസ്റ്റ് ആരെ റോള്‍ മോഡലാക്കണമെന്ന് ചോദിച്ചാല്‍ ഞാന്‍ മമ്മൂക്കയുടെ പേര് മാത്രമേ പറയുളളു: നിഷ സാരംഗ്

ഫ്‌ളവേഴ്‌സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ഇടയ്ക്ക് വിവാദങ്ങളെത്തിയെങ്കിലും ഉപ്പും മുളകിലും സജീവമായ താരം. എത്ര തിരക്കുകൾ ഉണ്ടെങ്കിലും  സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് നടി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരു ആര്‍ട്ടിസ്റ്റ് ആരെ റോള്‍ മോഡലാക്കണമെന്ന് ചോദിച്ചാല്‍ ഞാന്‍ മമ്മൂക്കയുടെ പേര് മാത്രമേ പറയുളളു. കാരണം അദ്ദേഹം എല്ലാവരോടും പെരുമാറുന്ന ആ രീതി ഒന്ന്, രണ്ട് അദ്ദേഹം ഓരോ ക്യാരക്ടര്‍ ചെയ്യാന്‍ വേണ്ടി എടുത്തിട്ടുളള അല്ലെങ്കില്‍ എടുത്തിരിക്കുന്ന ശ്രമങ്ങള്‍, ഇതെല്ലാം നമ്മള്‍ കണ്ടു മനസിലാക്കിയതാണ്. ആ ഒരു രീതിയില്‍ പറയുകയാണെങ്കില്‍ എനിക്ക് അദ്ദേഹം റോള്‍ മോഡല്‍ തന്നെയാണ്. പിന്നെ രണ്ടാമത്തെ കാര്യം ഒരു നടനെന്ന നിലയിലും, വ്യക്തി എന്ന നിലയിലും, ഒരു കുടുംബ നാഥനെന്ന നിലയിലും ഞാന്‍ എറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക. നിഷാ സാരംഗ് പറഞ്ഞു.

ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്.  തുറന്ന് സീരിയലുകളിൽ എല്ലാം തന്നെ തിളങ്ങിയ താരത്തിന് ബിഗ് സ്ക്രീനിലും മികച്ച അവസരങ്ങളാണ് തേടി എത്തുന്നത്.

Actress nisha sarang words about mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക