Latest News

സ്വന്തമായി ഒരു വണ്ടി എന്ന സ്വപ്നം യാഥാര്‍ഥ്യമായത് അമൃതയിലൂടെയായിരുന്നു; കുറിപ്പ് പങ്കുവച്ച് മഞ്ജു സുനിച്ചന്‍

Malayalilife
സ്വന്തമായി ഒരു വണ്ടി എന്ന സ്വപ്നം യാഥാര്‍ഥ്യമായത് അമൃതയിലൂടെയായിരുന്നു; കുറിപ്പ് പങ്കുവച്ച് മഞ്ജു സുനിച്ചന്‍

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരം ബിഗ്ബോസില്‍ എത്തിയതോടെ പെട്ടുപോയി. എന്നഖിൽ ഇപ്പോൾ അമൃത ടിവിയുടെ പറയാം നേടാം പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും വീഡിയോയും ശ്രദ്ധ നേടുകയാണ്.

'4വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബറില്‍ ആണ് അളിയന്‍ vs അളിയന്‍ എന്ന പ്രോഗ്രാമിന്റെ ഷൂട്ട്‌ അമൃത ടീവിയില്‍ ആരംഭിക്കുന്നത്.. അവിടെ നിന്ന് അങ്ങോട്ട്‌ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ തുടങ്ങി.. സ്വന്തമായി ഒരു വണ്ടി എന്ന സ്വപ്നം യാഥാര്‍ഥ്യമായത് അമൃതയിലൂടെയായിരുന്നു .. അവിടുന്ന് 500 എപ്പിസോഡിനിപ്പുറം അളിയന്‍ vs അളിയന് fullstop ആയി..വല്ലപ്പോഴും അവിടുത്തെ സൗഹൃദങ്ങളില്‍ നിന്നുള്ള മെസ്സേജുകളും വിളികളും മാത്രമായ് ആ ബന്ധം തുടര്‍ന്നു..

അങ്ങനെ ഉള്ള ഒരു വിളിയായിരുന്നു പറയാം നേടാമിലേക്ക്.. തിരിച്ചു വീട്ടിലേക്ക് വന്ന സന്തോഷമായിരുന്നു ഷൂട്ടിന് വേണ്ടി വീണ്ടും അമൃതയിലേക്ക് തിരിച്ചു വന്നപ്പോള്‍… എല്ലാരേം കണ്ടു.. ഒരുപാട് ചിരിച്ചു.. സന്തോഷം.. അമൃത tv യോട് സ്നേഹം.. കൂടാതെ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ചഞ്ജിത്തിനുമെന്നുമായിരുന്നു.' മഞ്ജു കുറിച്ചത്.

Actress manju sunichan fb post about vehicle

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക