കുസൃതിയും കുറുമ്പുകളുമായി ഇത്തവണത്തെ ഞങ്ങളുടെ വിഷു ആഘോഷം; ഉപ്പും മുളകിനും ശേഷം വീണ്ടും പാറുക്കുട്ടിയും ലച്ചവും ഒന്നിച്ചെത്തുന്നു; ചിത്രം വൈറൽ

Malayalilife
topbanner
 കുസൃതിയും കുറുമ്പുകളുമായി ഇത്തവണത്തെ ഞങ്ങളുടെ വിഷു ആഘോഷം; ഉപ്പും മുളകിനും ശേഷം വീണ്ടും പാറുക്കുട്ടിയും ലച്ചവും ഒന്നിച്ചെത്തുന്നു; ചിത്രം വൈറൽ

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുളള പരമ്പരയായിരുന്നു ഉപ്പും മുളകും. വ്യത്യസ്തമായ അവതരണമാണ് സീരിയലിനെ ജനഹൃദയങ്ങളില്‍ ഇടം നേടിക്കൊടുത്ത പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇടയ്ക്ക് വച്ച് ലച്ചുവായി എത്തുന്ന ജൂഹി സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥകളായിരുന്നു പരമ്പരയിലൂടെ  പറഞ്ഞിരുന്നത്. ബാലചന്ദ്രന്‍ തമ്പിയും നീലുവും അഞ്ചുമക്കളുമാണ് സീരിയലിന്റെ ഹൈലൈറ്റ്. ഇടയ്ക്ക് വച്ച് പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങില്‍ മുന്നേറുകയായിരുന്നു. സീരിയലിലെ ലച്ചുവിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വിവാഹത്തോടെ സീരിയലില്‍ നിന്നും ജൂഹി പിന്മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലച്ചുവിന്റേയും പാറുക്കുട്ടിയുടേയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്.

 ഓൺസ്ക്രീൻ സഹോദരങ്ങൾ വിഷുപ്രമാണിച്ചായിരുന്നു ഒത്തുകൂടിയത്. ജൂഹി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പാറുക്കുട്ടിക്കൊപ്പമുള്ള ചിത്രം  പങ്കുവെച്ചിട്ടുണ്ട്.  ജൂഹിയും അമേയയും നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ടസിന്റെ വിഷുദിന സ്പെഷ്യൽ പരസ്യത്തിലായിരുന്നു എത്തിയത്.
പാറുക്കുിട്ടിക്കൊപ്പമുള്ള ചിത്രം കുസൃതിയും കുറുമ്പുകളുമായി ഇത്തവണത്തെ ഞങ്ങളുടെ വിഷു ആഘോഷം നക്ഷത്ര ഗോൾഡ് ആൻഡ് ഡയമൻസിനോടൊപ്പം... എന്ന് കുറിച്ചു കൊണ്ടാണ്  പങ്കുവെച്ചിരിക്കുന്നത് . രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത് വൈറലായി മാറുകയും ചെയ്തരിക്കുകയാണ്.  ആരാധകർ ഇപ്പോൾ ലച്ചുവിനും പാറുക്കുട്ടിക്കും വിഷു ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.

ഉപ്പും മുളകിൽ നിന്നും ലെച്ചു പഠനത്തിന് വേണ്ടിയാണ്  പിൻമാറിയിരുന്നു.  ലക്ഷ്മി എന്ന കഥാപാത്രത്തെ വിവാഹം കഴിഞ്ഞ് പോകുന്ന തരത്തിലായിരുന്നു അവസാനിപ്പിച്ചത്. ലെച്ചുവിന്റെ വരനായി ഡെയ്ൻ ആയിരുന്നു  എത്തിയത്.  ആരാധകരെ നിരാശപ്പെടുത്തിയിരുന്നു ഉപ്പും മുളകിൽ നിന്നുളള ലെച്ചുവിന്റെ പിൻവാങ്ങൽ. പ്രേക്ഷകർ തിരികെ വരണമെന്ന് ആവശ്യപ്പെട്ട്  രംഗത്തെത്തുകയും ചെയ്തിരുന്നു. 

Actress Juhi rustagi and parukutty new photo goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES