Latest News

പേളി മാണിയുടെ നല്ല ഗുണങ്ങൾ ഇതൊക്കെയാണ്; മനസ്സ് തുറന്ന് ശ്രീനിഷ് അരവിന്ദ്

Malayalilife
പേളി മാണിയുടെ നല്ല ഗുണങ്ങൾ ഇതൊക്കെയാണ്; മനസ്സ് തുറന്ന് ശ്രീനിഷ് അരവിന്ദ്

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. കുഞ്ഞതിഥിയുടെ വരവിനായി പേളി മാണിയും ഭർത്താവ്  ശ്രീനിഷ് അരവിന്ദും  നാളെണ്ണുകയാണ്.  ഇരുവരും ഒരുമിച്ച് ജീവിക്കാനായി ബിഗ് ബോസില്‍ വെച്ചായിരുന്നു തീരുമാനിച്ചത്. ഇരുവരും  വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. എന്നാൽ ഇപ്പോൾ പേളിയുടെ നല്ല ഗുണത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീനിഷ്. 

പേളിക്ക് ഇപ്പോള്‍ അഞ്ച് മാസമായി. സുഖമാണ് അവള്‍ക്ക്, സന്തോഷത്തോടെയിരിക്കുന്നു. ആരെക്കുറിച്ചും മോശം പറയുന്നത് അവള്‍ക്ക് ഇഷ്ടമില്ല. അവളുടെ ആ ഗുണമാണ് തനിക്കേറെ പ്രിയപ്പെട്ടത്.  പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഇന്നുവരെ പേളി ഒരുപോലെയാണ്. സ്വഭാവത്തില്‍ മാറ്റങ്ങളൊന്നുമില്ല എന്നുമാണ് ശ്രീനിഷ് നേരത്തെ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്. 

ഞാൻ എന്തെങ്കിലും പരദൂഷണം പറഞ്ഞാൽ അവൾ എന്നെ വഴക്ക് പറയും. ശ്രീനിയുടെ സ്വഭാവം മാറിയല്ലോ എന്നൊക്കെ ചോദിക്കും. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് അവള്‍ സുഹൃത്തുക്കൾക്കായി നില്‍ക്കുന്നത്. അതൊക്കെ അവളിൽ ഉള്ള നല്ല ഗുണങ്ങളാണെന്നും ശ്രീനി വെളിപ്പെടുത്തുകയാണ്. പേളിയും ശ്രീനിയും മേഡ് ഫോര്‍ ഈച്ച് അദറാണെന്നായിരുന്നു കുടുംബാംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ തുറന്ന് പറഞ്ഞിരിക്കുന്നത്.

Actor sreenish aravind words about pearle maaney

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക