Latest News

കണ്ണീർ പരമ്പരകളെ വെല്ലുന്ന യഥാർത്ഥ ജീവിതം; നടൻ രാജീവ് റോഷന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

Malayalilife
കണ്ണീർ പരമ്പരകളെ വെല്ലുന്ന യഥാർത്ഥ  ജീവിതം;  നടൻ രാജീവ് റോഷന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക്  കഴിഞ്ഞ ഇരുപത്തി നാല് വർഷമായി  സുപരിചിതനായ താരമാണ് നടൻ രാജീവ് റോഷൻ. ഒരു നടനാകണം എന്ന് ആഗ്രഹിക്കാത്ത  ബിസിനസ് കുടുംബത്തിൽ ജനിച്ച രാജീവ് അഭിനജീവിതത്തിലേക്ക് ചുവട് വച്ചത് യാദ്രിശ്ചികം എന്ന് തന്നെ പറയാം. എന്നാൽ സീരിയൽ കഥകളെക്കാളും അപ്പുറം വെല്ലുന്ന ജീവിതമായിരുന്നു രാജീവിന്റേത്. തൈറോഡ്  കാൻസർ ഉണ്ടായതും ആശ്രമായിരുന്ന  കിടപ്പാടം പോലും നഷ്‌ടത്തിലായ അവസരങ്ങളിൽ വാടവീടായിരുന്നു പിന്നീട് ഇവർക്ക് ആശ്വാസമായി തീർന്നത്. വീടുകൾ നഷ്‌ടമായതിനെ കുറിച്ച് എല്ലാം രാജീവ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. 

1998 ൽ മരടിൽ സ്ഥലം മേടിച്ചു വീടുവച്ചു. അതൊരു ഭാഗ്യവീടായിരുന്നു എങ്കിൽ കൂടിയും  തുടർച്ചയായി സീരിയലുകൾ വരാൻ ആരംഭിച്ചതോടെ ഷൂട്ടിങ് കൂടുതൽ തിരുവനന്തപുരത്തായിരുന്നു. അങ്ങനെ  കുടുംബം ഒറ്റയ്ക്കാകുമെന്ന് കരുതിയതോടെ അവരുടെ സുരക്ഷയെ കരുതി ആ വീട് വിറ്റു വൈറ്റിലയിൽ ഒരു ഫ്ലാറ്റ് മേടിച്ചു. എന്നാൽ സീരിയലുകൾ ജീവിതത്തിൽ  മടുപ്പുളവാക്കിയപ്പോൾ  മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ബിസിനസിലേക്കിറങ്ങാൻ തന്നെ തീരുമാനമെടുത്തു. വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി നേരെ പോയത്  ദുബായിലേക്ക്. തുടർന്ന്  അവിടെ ഒരു ഹോട്ടൽ ആരംഭിച്ചു. ഒപ്പം  കുടുംബത്തെയും അവിടേക്ക് കൂട്ടി.

അതേസമയം അവിടെ നിന്ന് നല്ല സമ്പാദ്യം ഉണ്ടാക്കാം എന്ന ആഗ്രഹം എല്ലാം തന്നെ തകിടം മറിഞ്ഞു.  ആഗോളസാമ്പത്തിക മാന്ദ്യമായിരുന്നു  ആ വേളയിൽ അവിടെ  അലയടിച്ചത്. ബിസിനസ് നഷ്ടത്തിലായി. ഉള്ള സമ്പാദ്യമെല്ലാം പോയി. വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. നാട്ടിൽ മൂന്ന് വീട് സ്വന്തമായി ഉണ്ടായിരുന്നിടത്ത് വാടവീട്ടിലേക്ക് ചേക്കേറി. തുടർന്നായിരുന്നു കാര്യസ്ഥൻ സിനിമയിലേക്ക് അവസരം ലഭിക്കുന്നതും. പിന്നാലെ സീരിയലുകൾ വീണ്ടും ജീവിതത്തിന്റെ ഭാഗമാകാൻ ആരംഭിക്കുകയും  ജീവിത്തിന് വീണ്ടും അർത്ഥം കണ്ട് തുടങ്ങുകയും ചെയ്‌തു എന്നുമാണ് ഇപ്പോൾ രാജീവ് തുറന്ന്  പറയുന്നത്.  

Actor rajeev roshan presnt situation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക