മലയാള മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജിഷിന്‍ മോഹന്‍. വില്ലൻ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് ഏറെ സുപരിചിതനായത്. താരത്തിന്റെ ഭാര്യ സീരിയൽ താരമായ നടി വരദയെയാണ്. ഇരുവര്‍ക്കുമായി ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവരായ ഇവർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ പുതിയ സീരിയലിന്റെ ചിത്രീകരണം തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജിഷിൻ.
ജിഷിന്‍ മോഹന്റെ വാക്കുകളിലൂടെ...
പുതിയ സീരിയല്‍,ഷൂട്ടിംഗ് പുരോഗമിക്കുന്നു.ഏതാണ് എന്നിപ്പോള്‍ പറയാന്‍ നിര്‍വ്വാഹമില്ല കേട്ടോ..കാരണം പാരകള്‍ ഏതു വഴിക്ക് വരും എന്ന് പറയാന്‍ പറ്റില്ല.പണ്ട് ഇതുപോലെ എന്റെ പൊട്ടവായ്ക്ക് ഞാന്‍ ഒരു സുഹൃത്തിനോട് ജോയിന്‍ ചെയ്യാന്‍ പോകുന്ന പുതിയ വര്‍ക്കിന്റെ സന്തോഷം പങ്കുവച്ചു.പിന്നീട് ആ കഥാപാത്രം ചെയ്തത് ആ പരനാറി ആയിരുന്നു.അതില്‍പ്പിന്നെ ഒരു വര്‍ക്കിന് ജോയിന്‍ ചെയ്തു ടെലികാസ്റ്റ് ആകുന്നത് വരെ ഞാന്‍ പെറ്റമ്മയോട് പോലും വര്‍ക്കിന് ജോയിന്‍ ചെയ്ത കാര്യം പറയാറില്ല.ഇതാണ് മക്കളേ ഇന്‍ഡസ്ട്രി.നോക്കീം കണ്ടും നിന്നില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവന്‍ തന്നെ കോ..അല്ലെങ്കില്‍ വേണ്ട.ആ വാക്ക് നിങ്ങള് ഊഹിച്ചോ.
സഹതാരത്തിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജിഷിന്‍ മോഹന്‍ കുറിച്ചതും. വരദ സീരിയൽ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് അമലയെന്ന പരമ്പരയില്‍ അഭിനയിച്ചതിന് പിന്നാലെയാണ്. സീരിയലില്‍ വില്ലനായി എത്തിയ ജിഷിനുമായി പ്രണയത്തിലായതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും ഇരുവരും അഭിനയ ജീവിതത്തിൽ സജീവമാണ്.