Latest News

ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളുടെ കൂട്ടത്തിലേക്ക് വാനമ്പാടിയിലെ അനുഭവങ്ങളും ഉണ്ടാവും; വാനമ്പാടിയോട് വേദനയോടെ വിട പറഞ്ഞ് പ്രിയ മേനോന്‍

Malayalilife
ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളുടെ കൂട്ടത്തിലേക്ക് വാനമ്പാടിയിലെ അനുഭവങ്ങളും ഉണ്ടാവും; വാനമ്പാടിയോട് വേദനയോടെ വിട പറഞ്ഞ് പ്രിയ മേനോന്‍

ളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. സീരിയല്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ് എന്നാണ് സൂചന. വാനമ്പാടിയോട് വിട പറയുന്നത് സൂചിപ്പിച്ചുകൊണ്ടുളള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് പരമ്പരയിലെ താരങ്ങളും എത്തിയിരുന്നു.നായകനായ മോഹനെ അവതരിപ്പിച്ച സായ് കിരണായിരുന്നു വാനമ്പാടി ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്നുള്ള വിവരങ്ങള്‍ പങ്കുവെച്ച് ആദ്യം എത്തിയത്. അന്യഭാഷാ താരമായിരുന്നിട്ട് കൂടി മികച്ച പിന്തുണയാണ് എല്ലാവരും തനിക്ക് നല്‍കിയതെന്നും ഇനി എല്ലാവരേയും മിസ്സ് ചെയ്യുമെന്നുമായിരുന്നു താരം പറഞ്ഞത്. വാനമ്പാടി ടീമിനെ മിസ് ചെയ്യുമെന്ന് പറഞ്ഞ് നായികയായ സുചിത്രയും എത്തിയിരുന്നു. ആകാംഷയുണര്‍ത്തുന്ന നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ കടന്നു ാേപകുന്നത്. സീരിയല്‍ അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുമ്പോള്‍ ഇനി ഈ കഥാപാത്രങ്ങള്‍ ഇല്ലല്ലോ എന്ന വിഷമവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. സായ് കിരണ്‍, ഗൗരി, സുചിത്ര, ഉമാ നായര്‍ തുടങ്ങിയ താരങ്ങളൊക്കെ സീരിയലിലെ സഹതാരങ്ങള്‍ക്കൊപ്പമുളള നിരവധി ചിത്രങ്ങളാണ് പങ്കുവച്ചത്.

വാനമ്പനാടിയില്‍ രുക്മിണി എന്ന രുക്കുവായെത്തിയ പ്രിയ മേനോന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലില്‍ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മിയായി എത്തുന്നത് നടി പ്രിയാ മേനോന്‍ ആണ്. വാനമ്പാടിയിലെ രുക്മിണിയായി മകള്‍ പപ്പിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയും അനുമോളെ ദ്രോഹിക്കുകയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് പ്രിയ ഇതില്‍ എത്തുന്നത്മൂന്നു മണി സീരിയലിലൂടെയാണ് പ്രിയ മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. മലയാളം പോലും ശരിക്കറിയാത്ത പ്രിയ ഇപ്പോള്‍ മലയാളികള്‍ക്ക് മൊത്തം അറിയാവുന്ന നടിയായി മാറിയിരിക്കയാണ്. വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രം മികച്ച മൈലേജാണ് നടിക്ക് നേടികൊടുത്തത്.വാനമ്പാടി ക്ലൈമാക്‌സിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പ്രിയ മേനോന്‍ ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

ജീവിതത്തിലെ അടുത്ത ചാപ്റ്റര്‍ കൂടി അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പോവുകയെന്നുള്ളത് എളുപ്പമല്ല. ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളുടെ കൂട്ടത്തിലേക്ക് വാനമ്പാടിയിലെ അനുഭവങ്ങളും ഉണ്ടാവുമെന്ന് താരം കുറിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി വാനമ്പാടിയുടെ അണിയറപ്രവര്‍ത്തകരോട് നന്ദി പറയുന്നുവെന്നും പ്രിയ മേനോന്‍ കുറിച്ചിട്ടുണ്ട്. മേലേടത്ത് രുക്മിണി മേനോന്‍ എന്ന കഥാപാത്രത്തെ സമ്മാനിച്ചവരോട് എത്ര നന്ദി പറഞ്ഞാലും നന്ദിയാവില്ല. മൂന്നര വര്‍ഷമായി വാനമ്പാടിക്കൊപ്പമുള്ള യാത്ര തുടങ്ങിയിട്ട്. സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഈ പരമ്പര അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ സങ്കടത്തിലായിരുന്നു. നിങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാന്‍വേണ്ടി മാത്രം ഒമാനില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലെത്തുന്ന പ്രിയ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. അച്ഛനും അമ്മയും മുംബൈയിലായതുകൊണ്ട് പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. ഭര്‍ത്താവ് മധു, ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് രജിസ്റ്റ്രാര്‍ ആണ്. മസ്‌ക്കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രിയ. മൂന്നു മക്കളുടെ മാതാവാണ് പ്രിയ

vanambadi serial actress pria menon facebook post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക