Latest News

അനുവും തംമ്പുരുവും ഇപ്പോള്‍ സ്വന്തം മക്കളെ പോലെ; മൂന്നര വര്‍ഷം മോഹന്‍കുമാര്‍ ആയതോടെ സ്വന്തം ക്യാരക്ടര്‍ മറന്നു പോയി; വാനമ്പാടിയെക്കുറിച്ച് മോഹന്‍കുമാര്‍

Malayalilife
 അനുവും തംമ്പുരുവും ഇപ്പോള്‍ സ്വന്തം മക്കളെ പോലെ; മൂന്നര വര്‍ഷം മോഹന്‍കുമാര്‍ ആയതോടെ സ്വന്തം ക്യാരക്ടര്‍ മറന്നു പോയി; വാനമ്പാടിയെക്കുറിച്ച് മോഹന്‍കുമാര്‍

മിനിസ്‌ക്രിന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി. സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ മുന്നോട്ടു പോകുന്നത്. സീരിയല്‍ ക്ലൈമാക്‌സിലേക്ക് കടന്നിരിക്കയാണ്. സീരിയലിലെ സഹതാരങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങളൊക്കെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സീരിയല്‍ അവസാനിക്കുകയാണ് എന്ന സൂചന നല്‍കി താരങ്ങളും എത്തിയിരുന്നു. എല്ലാവരേയും മിസ് ചെയ്യുമെന്നാണ് താരങ്ങള്‍ പറഞ്ഞത്. സീരിയലുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. പരമ്പരയിലെ കുട്ടികളടക്കമുളളവര്‍ സീരിയലില്‍ മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. അന്യഭാഷാ താരമായ സായ്കിരണ്‍ ആണ് മോഹനെ അവതരിപ്പിച്ചത്.

അന്യഭാഷയില്‍ നിന്നും  വന്ന തനിക്ക് മലയാളി പ്രേക്ഷകര്‍ നല്‍കി പിന്തുണയെക്കുറിച്ച് സായ്കിരണ്‍ പലപ്പോഴും വാചാലനാകാറുണ്ട്.  തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി.കൊയിലമ്മയിലെ നായകനെ അവതരിപ്പിച്ച് മികവുറ്റതാക്കിയതോടെയാണ് മലയാളത്തിലെ വാനമ്പാടിയിലേക്കും സായ്കിരണിന് നറുക്കുവീണത്. മലയാളം അറിയില്ലെങ്കിലും തിലകന്റെ മകന്‍ ഷോബി തിലകന്റെ ശബ്ദത്തിലൂടെയും തന്റെ അഭിനയത്തിലൂടെയും സായ്കിരണ്‍ മലയാളി മനസില്‍ ഇടം നേടിക്കഴിഞ്ഞു. ഇപ്പോള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വാനമ്പാടി വിജയകരമായി മുന്നേറുമ്പോള്‍ പല സംസ്ഥാനങ്ങളിലായി ഓടിനടന്ന് അഭിനയിക്കുകയാണ് സായ്കിരണ്‍. ഇപ്പോള്‍ സീരിയല്‍ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ വാമ്പാടിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് സായ്കിരണ്‍.

മൂന്ന് വര്‍ഷത്തോളമായി മോഹന്‍കുമാര്‍ ആയി അഭിനയിക്കുന്ന താന്‍ സ്വന്തം ക്യാരക്ടര്‍ ഇപ്പോള്‍ മറന്നു പോയത് പോലെ ആണെന്നാണ് താരം പറയുന്നത്. കൊയിലമ്മ എന്ന തെലുങ്ക് സീരിയല്‍ കണ്ടിട്ടാണ് വാനമ്പാടിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതെന്നും നടന്‍ പറയുന്നു. അന്യാഭാഷാ താരമായിട്ടു കൂടി മലയാളികള്‍ സായ്കിരണിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വാനമ്പാടി തീര്‍ന്നാല്‍ താന്‍ പാതി മരിക്കുമെന്നാണ് താരം പറയുന്നത്. അഭിനയം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഇഷ്ടമുള്ളത് സംഗീതവും അതുപോലെ പാമ്പുപിടുത്തവും ആണെന്ന് നടന്‍ പറയുന്നു, പാമ്പ് പിടുത്തത്തില്‍ താരത്തിന് ലൈസന്‍സ് ഉണ്ട്, സീരിയല്‍ ഇത്രയും വര്‍ഷം നീണ്ടുപോയതിനാല്‍ അനുമോളും തംമ്പുരു മോളും ഇപ്പോള്‍ തനിക്ക് സ്വന്തം മക്കളെ പോലെയാണെന്നും സായി കിരണ്‍ പറയുന്നു.

21 വര്‍ഷമായി താന്‍ പാമ്പ് പിടിക്കുന്നുണ്ട്, കോളേജ് കാലത്ത് ഹൈദരാബാദിലെ ഫ്രണ്ട്സ് ഓഫ് നേച്ചര്‍ സൊസൈറ്റിയില്‍ നിന്ന് അംഗത്വം എടുത്തിരുന്നു , എല്ലാവരും കുട്ടികള്‍ക്ക് പാമ്ബുകളെക്കുറിച്ച് പറഞ്ഞു കൊടുക്കണം എന്നും ബോധവല്‍ക്കരിക്കണം എന്നും സായ് പറയുന്നു. വാനമ്പാടി അവസാനിക്കാന്‍ പോകുമ്പോള്‍ മോഹനെയും തംബുരുവിനെയും അനുമോളെയുമൊക്കെ മിസ് ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സീരിയല്‍ നേരത്തെ തന്നെ അവസാനിപ്പിക്കാന്‍ ഇരിക്കുകയായിരുന്നുവെന്നും നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോയിരുന്നതെന്നും വെളിപ്പെടുത്തി സുചിത്രയും എത്തിയിരുന്നു.


 

vanambadi mohankumar actor saikiran about his bond with coactors

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക