Latest News

തമിഴകത്തെ പ്രശസ്ത സീരിയല്‍ താരത്തെ വെട്ടിക്കൊന്നു; നടുക്കം മാറാതെ ആരാധകര്‍

Malayalilife
തമിഴകത്തെ പ്രശസ്ത സീരിയല്‍ താരത്തെ വെട്ടിക്കൊന്നു; നടുക്കം മാറാതെ ആരാധകര്‍

കൊറോണ വ്യാപനവും ലോക്ഡൗണും എത്തിയതോടെ നിരവധി ആത്മഹത്യകളും അപകടകരമായ സംഭവങ്ങളുടെ വാര്‍ത്തകളുമാണ് സിനിമാസീരിയല്‍ രംഗത്ത് നിന്നും ഉണ്ടാകുന്നത്. ഇപ്പോള്‍ തമിഴകത്ത് നിന്നും ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് എത്തുന്നത്. തമിഴകത്തെ പ്രശസ്ത സീരിയല്‍ താരത്തെ വെട്ടിക്കൊന്നുവെന്ന വാര്‍ത്ത കേട്ട് സീരിയല്‍ രംഗം നടുങ്ങിയിരിക്കയാണ്. തേന്‍മൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിലൂടെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ സെല്‍വരത്‌ന(41)മാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സെല്‍വരത്നത്തിന്റെ സുഹൃത്താണ് സംഭവം പോലീസിനെ അറിയിച്ചത്.

ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. തമിഴകത്തെ സീരിയല്‍ രംഗവും സീരിയല്‍ പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍. സംഭവത്തിനു പിന്നിലെ കാരണം അന്വേഷിക്കുകയാണ് പോലീസ്. എന്നാല്‍ ഇനിയും ഇതിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല.

പത്ത് വര്‍ഷത്തിലേറെയായി തമിഴ് സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമാണ് സെല്‍വരത്നം. ശ്രീലങ്കന്‍ അഭയാര്‍ത്ഥി കൂടിയായ സെല്‍വരത്‌നം ശനിയാഴ്ച സീരിയല്‍ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം നടന്നത്.

പുലര്‍ച്ചെ ആറരയോടെയായിരുന്നു സെല്‍വരത്നം അക്രമിക്കപ്പെട്ടതെന്നും എംജിആര്‍ നഗറില്‍ വെച്ചായിരുന്നു സംഭവമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ആക്രമികള്‍ ഓട്ടോറിക്ഷയിലാണ് എത്തിയതെന്നും വഴിയില്‍ വെച്ച് നടനെ കുത്തിയും വെട്ടിയും ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


 

Read more topics: # tamil serial,# actor death
tamil serial actor death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക