ആദ്യം ഋതുമതിയപ്പോൾ അച്ഛനോട് കാര്യം പറഞ്ഞു; അമ്മയുടെ ബ്യൂറോ തുറന്ന് പാഡ് എടുത്ത് തന്നതും എങ്ങനെയാണ് അത് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ് തന്നതും അച്ഛനാണ്: സൗഭാഗ്യ വെങ്കിടേഷ്

Malayalilife
ആദ്യം ഋതുമതിയപ്പോൾ  അച്ഛനോട് കാര്യം പറഞ്ഞു; അമ്മയുടെ ബ്യൂറോ തുറന്ന് പാഡ് എടുത്ത് തന്നതും എങ്ങനെയാണ് അത് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ് തന്നതും അച്ഛനാണ്: സൗഭാഗ്യ വെങ്കിടേഷ്

ലയാളി പ്രേക്ഷകർക്ക് ഇന്ന് ഏറെ  സുപരിചിതയാya താരപുത്രിയാണ്  സൗഭാഗ്യ വെങ്കിടേഷ്.  മികച്ച ഒരു നര്‍ത്തകിയാണ്  താര കല്യാണിന്റെ മകളായ സൗഭാഗ്യ.  സൗഭാഗ്യയുടെ ഭര്‍ത്താവ് അറിയപ്പെടുന്നത് നര്‍ത്തകനും നടനുമായ അര്‍ജുന്‍ സോമശേഖറാണ്. എന്നാൽ ഇപ്പോൾ  സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ സൗഭാഗ്യ പങ്കുവെച്ച പുതിയ വീഡിയോയാണ് ഏറെ  വൈറല്‍ ആകുന്നത്.  സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആദ്യമായി തനിക്ക് ആര്‍ത്തവം ഉണ്ടായപ്പോഴുള്ള അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യം പീരിഡ്‌സ് ആയപ്പോള്‍ അച്ഛനോടാണ് താന്‍ പറഞ്ഞതെന്നും എല്ലാ കാര്യങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതെന്നും സൗഭാഗ്യ പറയുന്നു.

സൗഭാഗ്യയുടെ വാക്കുകള്‍, ‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഋതുമതിയായത്. അന്ന് എനിക്ക് പന്ത്രണ്ട് വയസായിരുന്നു. അമ്മ വീട്ടിലുണ്ടായിരുന്നില്ല. ഷൂട്ടിന് പോയിരിക്കുകയായിരുന്നു. പീരിഡ്‌സ് ആയെന്ന് മനസിലായപ്പോള്‍ അച്ഛനോട് കാര്യം പറഞ്ഞു. അന്ന് അത് അച്ഛനോട് പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. വീട്ടില്‍ ഞങ്ങളെല്ലാവരും ഓപ്പണായി സംസാരിക്കുന്നവരാണ്. അതിനാല്‍ തന്നെ അച്ഛനോട് പറയുന്നതില്‍ ചമ്മല്‍ തോന്നിയില്ല. കാര്യം പറഞ്ഞപ്പോള്‍ അച്ഛനാണ് അമ്മയുടെ ബ്യൂറോ തുറന്ന് പാഡ് എടുത്ത് തന്നതും എങ്ങനെയാണ് അത് ഉപയോ?ഗിക്കേണ്ടതെന്ന് പറഞ്ഞ് തന്നതും.’

‘അച്ഛന്‍ പറഞ്ഞ് തന്നത് കൂടാതെ ചില ക്ലാസുകളും ആ സമയത്ത് ലഭിച്ചിരുന്നു. ശേഷം എന്റെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് ചടങ്ങും നടത്തിയിരുന്നു അച്ഛനും അമ്മയും. എനിക്ക് അത്തരം ഓര്‍മകള്‍ ഉള്ളതിനാലാണ് ബന്ധുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളും ഋതുമതിയാകുമ്‌ബോള്‍ ചടങ്ങ് നടത്തുന്നത്. വേദനയുണ്ടാകുമെന്നും, വെള്ളം കുടിക്കണമെന്നും, വിശ്രമിക്കണമെന്നുമെല്ലാം പറഞ്ഞ് തന്നിരുന്നതും അച്ഛനായിരുന്നു.

sowbhgya venkitesh words about periods

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES