Latest News

പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതി; ശരീരം ഒരു വശം തളര്‍ന്നു; സീരിയല്‍ നടി ശരണ്യ ഒടുവില്‍ നടന്നു തുടങ്ങി

Malayalilife
പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതി; ശരീരം ഒരു വശം തളര്‍ന്നു; സീരിയല്‍ നടി ശരണ്യ ഒടുവില്‍ നടന്നു തുടങ്ങി

ലയാള സിനിമാസീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ശരണ്യ ശശി. ശാലീന സുന്ദരിയാണ് ശരണ്യ. ചോട്ടോ മുംബൈയില്‍ മോഹന്‍ലാലിന്റെ അനുജത്തിയായിട്ടും വേഷമിട്ടിട്ടുള്ള താരം ഒട്ടെറെ സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സൗന്ദര്യവും കഴിവും കൊണ്ടാണ് ശരണ്യ സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയത്. എന്നാല്‍ ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്. എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യയുടെ നില ഇപ്പോള്‍ ഭേദമായിക്കൊണ്ടിരിക്കയാണെന്നാണ് പുറത്ത് വന്ന വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.  

കാന്‍സര്‍ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു എന്നതാണ് ഈ വിഡിയോ പ്രേക്ഷകര്‍ക്കു നല്‍കുന്ന ആശ്വാസം. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോള്‍ തനിയെ നടക്കാനും തുടങ്ങി. വീഡിയോയില്‍ ശരണ്യയ്ക്കൊപ്പം അമ്മ ഗീതയും ഉണ്ട്. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും സഹായത്തിനും ഗീത നന്ദി പറയുന്നു. 'ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.ചില സമയങ്ങളില്‍ പാടെ അവശയാകും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ പലപ്പോഴും നഷ്ടമാകും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും തളര്‍ച്ചയില്ലാതെന്ന് ശരണ്യയുടെ അമ്മ പറയുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നടന്നത് ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. ആറുവര്‍ഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലം. തുടര്‍ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു.സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് ശരണ്യയുടെ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉള്‍പ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇവര്‍ക്ക് സ്വന്തമായി വീടില്ല. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് ഇവര്‍ താമസിക്കുന്നത്. രോഗബാധിതയായി കഷ്ട അനുഭവിക്കുന്ന കാലത്ത് ഈ കുടുംബത്തിനൊപ്പം നിന്നത്  നടി സീമാ ജി.നായരാണ്. സിനിമസീരിയല്‍സാമൂഹ്യ രംഗത്തെ പലരും സഹായിച്ചിട്ടുണ്ട് എന്നും താരത്തിന്റെ അമ്മ ഓര്‍ക്കുന്നു.


സിനിമ-സീരിയല്‍ രംഗത്ത് നിരവധി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശരണ്യ ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. രോഗമെല്ലാം ഭേദമായി താരം വേഗം പൂര്‍ണആരോഗ്യവതിയായി തിരിച്ചെത്തട്ടെയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

serial actress saranya back to life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക