മിനിസ്‌ക്രീനിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്് രേഖ രതീഷ്. പരസ്പരം സീരിയലാണ് രേഖയുടെ കരിയര്‍ ബ്രേക്കായി മാറിയത്. ഇതിന് ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ മല്ലിക പ്രതാപായും, സീ കേരളത്തിലെ പൂക്കാലം വരവായ് സീരിയലില്‍ നാലു പെണ്‍മക്കളുടെ അമ്മയായും രേഖ തിളങ്ങുന്നുണ്ട്.
വളരെ ശക്തമായ കഥാപാത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ രേഖ അവതരിപ്പിക്കുന്ന മല്ലിക പ്രതാപ്. ഒരു വ്യവസായിയുടെ ആഡ്യത്വവും പ്രൗഡിയും വിളിച്ചൊതുന്നതാണ് രേഖയുടെ ഈ കഥാപാത്രം. പൂക്കാലം വരവായിയിലാകട്ടെ നാലു പെണ്‍മക്കളുടെ അമ്മായായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കഥാപാത്രമായിട്ടാണ് രേഖ എത്തുന്നത്. മികച്ച അഭിനയമാണ് ഈ രണ്ടു സീരിയലുകളിലും താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോള്‍ തന്റെ കുടുംബജീവിതത്തിലെ പാളിച്ചകളെക്കുറിച്ചുളള രേഖയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പതിനെട്ടാം വയസ്സിലായിരുന്നു താരത്തിന്റെ വിവാഹം. പ്രണയ വിവാഹമായിരുന്നു. തമിഴിലെ സൂപ്പര്‍താര ചിത്രത്തിലേക്കു വന്ന അവസരം പ്രണയത്തിനു വേണ്ടി വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാല്‍ 8 മാസത്തെ ദാമ്പത്ത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു. വ്യക്തി ജീവിതത്തില്‍ എന്റെ തീരുമാനങ്ങള്‍ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ ആഗ്രഹിക്കുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്ന. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചിരുന്നില്ല.
ഒരു കാര്യവുമില്ലാതെയാണ് അവര്‍ വേണ്ട എന്നു പറഞ്ഞു പോയത്. 'എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്' എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാന്‍ എന്തെങ്കിലും വേണ്ടേ. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു. ഇനി ഒരു വിവാഹം കഴിക്കില്ലെന്നും താരം പറയുന്നു.