എന്നും ഇതുപോലിരിക്കാന്‍ തിരുനെല്ലിയില്‍ കൊണ്ടാക്കി; ശബരിയുടെ ഓര്‍മ്മകളില്‍ സുഹൃത്ത് സാജന്‍ സൂര്യ

Malayalilife
എന്നും ഇതുപോലിരിക്കാന്‍ തിരുനെല്ലിയില്‍ കൊണ്ടാക്കി; ശബരിയുടെ ഓര്‍മ്മകളില്‍ സുഹൃത്ത് സാജന്‍ സൂര്യ

സീരിയല്‍ താരം ശബരീനാഥ് ഹൃദയാഘാതം മൂലം മരണമടഞ്ഞത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു. പൂര്‍ണ ആരോഗ്യവാനായി ചിട്ടയോടെ ജീവിച്ചിരുന്ന ശബരിയുടെ മരണവാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. നിലവിളക്ക്, അമല, മിന്നുകെട്ട്, പാടാത്ത പൈങ്കിളി, പ്രണയം, സ്വാമി അയ്യപ്പന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ വേഷമിട്ട താരത്തിന്റെ അപ്രതീക്ഷിത മരണം ഇപ്പോഴും അടുത്ത സുഹൃത്തുക്കള്‍ക്ക് ഉള്‍കൊള്ളാനായിട്ടില്ല. ശബരിനാഥിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സാജന്‍ സൂര്യ. ശബരിയുടെ മരണമേല്‍പിച്ച ആഘാതത്തില്‍ നിന്നും സാജന്‍ ഇനിയും മുക്തനായിട്ടില്ല. അതേസമയം സാജന്‍ പങ്കുവച്ച് ഒരു ചിത്രവും കുറിപ്പുമാണ് ആരാധകരെ സങ്കടപ്പെടുത്തുന്നത്.

ശബരിക്കൊപ്പം ഏതോ വിനോദസഞ്ചാരമേഖലയില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച് സാജന്‍ കുറിച്ചത് ഇങ്ങനെയാണ്. വയസ്സാകുന്നത് അവനിഷ്ടമല്ല ... എന്നും ഇതുപോലിരിക്കാന്‍ തിരുനെല്ലിയില്‍ കൊണ്ടാക്കി.... സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്. എന്നാണ് സാജന്‍ സൂര്യ കുറിച്ചത്. ശബരിയുടെ മരണത്തില്‍ ആകെ തളര്‍ന്നുപോയ സാജന്‍ ഇതുവരെയും സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ശബരിയുടെ കുളി അടിയന്തര ചടങ്ങുകള്‍ക്ക് ശേഷം തിരുനെല്ലിയിലെ പാപനാശിനിയില്‍ ശബരിയുടെ അസ്ഥി ഒഴുക്കിയെന്നാണ് സാജന്റെ കുറിപ്പിലൂടെ മനസിലാകുന്നത്. നിരവധിപേരാണ് സാജനെ ആശ്വസിപ്പിച്ച് രംഗത്തെത്തുന്നത്.

ശബരിയുടെ ആകസ്മിക മരണത്തില്‍ നിന്നും വീട്ടുകാരും ഇതേവരെ മുക്തരായിട്ടില്ല. ശബരിയും ഭാര്യ ശാന്തിയും പ്രണയിച്ച് വിവാഹിതനായവരാണ്. ഡോക്ടര്‍ കൂടിയായ ശാന്തി ഷിന്‍ഷിവ ആയുര്‍വ്വേദ റിസോര്‍ട്ടും നടത്തുന്നുണ്ട്. ഭാഗ്യ ഭൂമിക എന്നിവരാണ് ഇവരുടെ മക്കള്‍. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ചുവരവേയായിരുന്നു ശബരിയുടെ ആകസ്മിക മരണം. മികച്ച ഷട്ടില്‍ താരം കൂടിയായ ശബരിയെ മരണം വിളിച്ചത് 43ാം വയസിലാണ്. ഷട്ടില്‍ കളിക്കവെ കുഴഞ്ഞുവീണ ശബരിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന ഒരു ദുശ്ശീലവും ഇല്ലാതിരുന്ന ശബരിയുടെ മരണം കൂട്ടുകാര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു.

sajan surya shares a note for sabari nath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES