Latest News

റിമി ടോമിയുടെ പിറന്നാള്‍ ആഘോഷമാക്കി മുക്ത; കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പ്രിയ ഗായിക

Malayalilife
റിമി ടോമിയുടെ പിറന്നാള്‍ ആഘോഷമാക്കി മുക്ത; കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പ്രിയ ഗായിക

ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി ടിക്ടോക്ക് താരം പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോണ്‍ ആയതോടെ സ്വ്ന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. തന്റെ വ്ളോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്. ഒരു ചേയ്ഞ്ചിനി വേണ്ടിയാണ് താന്‍ പാചക പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്നും വീട്ടില് നടത്തിയ പാചക പരീക്ഷണങ്ങള്‍ വിജയമായതിന് പിന്നാലെ ആ കോണ്‍ഫിഡന്‍സാണ് റെസിപ്പി യൂട്യൂബിലിടാന്‍ കാരണമെന്നും റിമി പറഞ്ഞിരുന്നു. ഏതു വേദിയിലെത്തിയാലും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ആളാണ് റിമിടോമി.

റിമിയെ പോലെ തന്നെ റിമിയുടെ കുടുംബവും പ്രേക്ഷര്‍ക്ക് സുപരിചിതര്‍ ആണ്. പ്രത്യേകിച്ചും നാത്തൂന്‍ മുക്ത. വിവാഹമോചനവും അതിനെത്തുടര്‍ന്നുളള വാര്‍ത്തകളും പ്രതിസന്ധികളുമൊക്കെ നിറഞ്ഞപ്പോഴും ഒന്നിലും പതറാതെ നില്‍ക്കുകയായിരുന്നു റിമി. ഇന്നെയായിരുന്നു താരത്തിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ തന്റെ നാത്തൂന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു മുക്ത. റിമിയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കി വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം ആശംസകള്‍ അറിയിച്ചത്. റിമി ടോമിയുടെ മുപ്പത്തേഴാം  പിറന്നാള്‍ ആയിരുന്നു ഇന്നലെ.ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണ്. ഞാന്‍ ജീവിതത്തില്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീ.  ഇതു പോലൊരു സഹോദരിയെകിട്ടുന്നത് സൂപ്പറാണ് എന്നാണ് മുക്ത കുറിച്ചത്. റിമിക്കായി പിറന്നാള്‍ സര്‍പ്രൈസും താരം ഒരുക്കിയിരുന്നു. മുക്തയാണ് റിമിക്കായി സര്‍പ്രൈസ് കേക്ക് എത്തിച്ചത്. ദ ഷുഗര്‍ടീത്താണ് കേക്ക് ഒരുക്കിയത്. കുടുംബാംഗങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നായിരുന്നു ആഘോഷം. പാട്ടുപാടുന്ന റിമിയേെുട ടോപ്പിങ് ഉളളതാണ് കേക്ക്.


 

rimi tomy celebrates her birthday with family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES