പൊന്നമ്പിളിയിലെ ഹരിയായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് രാഹുല്‍ രവി. സീരിയല്‍ പ്രേക്ഷകരുടെ ഇടയിലെ ഹരമായി മാറിയിരുന്നു പൊന്നമ്പിളിയും ഹരിപത്മനാഭനും.ഇന്ത്യന്‍ പ്രണയകഥയിലും കാട്ടുമാക്കാന്‍ എന്ന സിനിമയിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം മോഡലിങ്ങ് ഫീല്‍ഡിലായിരുന്നു. മോഡലിങ്ങൊക്കെ നിറുത്തി ഗള്‍ഫില്‍ പോകാന്‍വേണ്ടി എല്ലാം ശരിയായപ്പോഴാണ് പൊന്നമ്പിളിയില്‍ നിന്നും വിളിവരുന്നത്. കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞതോടെ എനിക്കും നല്ല താല്‍പ്പര്യമായി. അതോടെ ഗള്‍ഫില്‍ പോകാനുള്ള തീരുമാനം മാറ്റി പൊന്നമ്പിളിയിലെ ഹരിപത്മനാഭനായി.
മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി വിവിധ സീരിയലുകളില്‍ താരം അഭിനയിച്ചു.തമിഴ്/കന്നഡ സീരിയലും വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്തതുമായ നന്ദിനി എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ അഭിനയിച്ചു ശ്രദ്ധ നേടി. ഡിഫോര്‍ ഡാന്‍സില്‍ അവതാരകനായും താരം എത്തിയിരുന്നു. സൂര്യയിലും സണ്‍ ടിവിയിലും ചോക്ലേറ്റ് എന്ന സീരിയലില്‍ താരം അഭിനയിച്ചിരുന്നു. വിക്രം എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സണ്‍ടിവിയില്‍ കണ്ണാനകണ്ണേ എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാട്ടിന്‍പുറത്തെ ഇടവഴിയില്‍ നിന്നുളള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ചുവന്ന ജുബ്ബയും മുണ്ടുമണിഞ്ഞ രാഹുലിന്റെ കൈപിടിച്ച് നില്‍കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പച്ച നിറത്തിലെ പാവാടയും ചുവന്ന ബ്ലൗസുമണിഞ്ഞ് മുല്ലപൂ ചൂടി ഓലക്കുടയും മറച്ച് നടക്കുകയാണ് പെണ്‍കുട്ടി. നേരെ നടന്നു പോകുന്നതിനിടെ രാഹുല്‍ തിരിഞ്ഞു നോക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ലൈഫ് ലൈന്‍ എന്നാണ് താരം ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ഇത് മാളവിക ആയിരിക്കുമെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ആരാണ് ആ ലക്കി ഗേള്‍ എന്നും ആശംസകള്‍ എന്നും ആരാധകര്‍ കുറിക്കുന്നുണ്ട്. ഇത് വിവാഹനിശ്ചയമാണോ അതോ ഏതെങ്കിലും സിനിമയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ചിത്രം കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍
1988 ഡിസംബര്‍ 21 ന് രവി രാമുവിന്റെയും ക്ഷേമയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ജനിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ മാതാ കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്ന് ബി.ടെക് ബിരുദം നേടി. തുടര്‍ന്ന് എം ബിഎ കഴിഞ്ഞു. അതിനുശേഷം രാഹുല്‍ മോഡലിംഗിലേയ്ക്ക് തിരിഞ്ഞു. മോഡലിംഗിലൂടെയാണ് രാഹുല്‍ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2013 ല്‍ ഡോള്‍സ് എന്ന സിനിമയിലൂടെയാണ് രാഹുല്‍ സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. തുടര്‍ന്ന് ഒരു ഇന്ത്യന്‍ പ്രണയ കഥ, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയുള്‍പ്പെടെ ആറ് മലയാള ചിത്രങ്ങളിലും, ഒരു തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.