Latest News

‘എന്റെ അപ്പൻ വളരെ ഷോർട്ട് ടെംപഡ് ആണ്; അപ്പനെ പോലെ ഒരു ഭർത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം; തുറന്ന് പറഞ്ഞ് നടനും അവതാരകനുമായ കുക്കുവിന്റെ ഭാര്യ

Malayalilife
‘എന്റെ അപ്പൻ വളരെ ഷോർട്ട് ടെംപഡ് ആണ്; അപ്പനെ പോലെ ഒരു ഭർത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം; തുറന്ന് പറഞ്ഞ് നടനും അവതാരകനുമായ  കുക്കുവിന്റെ ഭാര്യ

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതനായ നടനും അവതാരകനുമാണ് സുഹൈദ് കുക്കു. ഒരുവേള  ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായി കൊണ്ട് തന്നെ  ആരാധകർക്ക് ഇടയിൽ സജീവമായിരുന്നു. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇന്റർ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടിൽ കയറ്റുമോ തുടങ്ങിയ സംശയങ്ങൾ ഇവരുടെ വിവാഹത്തിന് പിന്നാലെ  ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെല്ലാം ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് താരദമ്പതികൾ

ഇരുവരുടെയും ജോഡി പൊരുത്തത്തെ കുറിച്ചായിരുന്നു പലരുടെയും ചോദ്യം. ഇത്രത്തോളം ഇണക്കത്തോയും സൗഹാർദപരമായും എങ്ങനെ ജീവിക്കാൻ കഴിയുന്നുവെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. എന്നാൽ എല്ലാവരേയും പോലെ ഞങ്ങളും പരസ്പരം വഴക്കിടാറുണ്ട് എന്നും, എന്നാൽ അതൊക്കെയും സ്വാഭാവികമാണ്. വീഡിയോയിൽ കാണുന്നത് പോലെ എപ്പോഴും സ്നേഹത്തോടെ ഇരിക്കുന്നവരല്ല, ചിലപ്പോഴൊക്കെ വീഡിയോ ചെയ്യാൻ വേണ്ടി അഭിനയിച്ചിട്ടുണ്ട്

വിവാഹത്തിന് ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. വിവാഹത്തിന് ശേഷം തനിയ്ക്ക് അല്പം പക്വത വന്നു. ഇന്റർകാസ്റ്റ് മാര്യേജ് ആയത് കാരണം അപ്പൻ ഇപ്പോഴും ശരിയായിട്ടില്ല. അതൊക്കെ മാറി വരാൻ കുറച്ച് കൂടെ സമയം എടുക്കും. കുക്കുവിന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും അനിയനുമാണ് ഉള്ളത്. ദീപയ്ക്ക് അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരുമാണുള്ളത്.

‘എന്റെ അപ്പൻ വളരെ ഷോർട്ട് ടെംപഡ് ആണ്. പെട്ടന്ന് ദേഷ്യം വരും. അൽപ്പം കർക്കശക്കാരനാണ്. പക്ഷെ സ്നേഹവും കാര്യവുമൊക്കെ ഉണ്ടാവും. എന്നാലും എങ്ങനെയാണ് ഇങ്ങനെ ഒരാളെ കല്യാണം കഴിച്ച് ജീവിയ്ക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അപ്പനെ പോലെ ഒരു ഭർത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം, ഭാഗ്യത്തിന് അങ്ങനെ തന്നെ കിട്ടി” എന്നാണ് തന്റെ അച്ഛനെക്കുറിച്ചും തന്റെ ഭർത്താവിനെക്കുറിച്ചും ദീപ പറയുന്നത്.


 

Read more topics: # kukku and deepa,# words about marriage
kukku and deepa words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES