Latest News

കോമഡി സ്റ്റാര്‍ താരം; ഇപ്പോള്‍ ഒരുചിരി ഇരുചിരിയിലും താരം; ജിനുവിന്റെ ജീവിതം രണ്ടു മക്കളുള്ള സ്ത്രീയ്‌ക്കൊപ്പം; ജിനു കോട്ടയത്തിനെതിരെ ഭാര്യ തനൂജ

Malayalilife
കോമഡി സ്റ്റാര്‍ താരം; ഇപ്പോള്‍ ഒരുചിരി ഇരുചിരിയിലും താരം; ജിനുവിന്റെ ജീവിതം രണ്ടു മക്കളുള്ള സ്ത്രീയ്‌ക്കൊപ്പം; ജിനു കോട്ടയത്തിനെതിരെ ഭാര്യ തനൂജ

ഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമാ ലോകത്തേക്കും താരലോകത്തും ശ്രദ്ധ നേടിയ നിരവധി താരങ്ങളുണ്ട്. നോബി മാര്‍ക്കോസും നെല്‍സണും പാഷാണം ഷാജിയുമെല്ലാം അത്തരത്തില്‍ മിനിസ്‌ക്രീന്‍ കീഴടക്കിയവരാണ്. അക്കൂട്ടത്തിലേക്ക് എത്തിയ ഒരാളാണ് ജിനു കോട്ടയം അല്ലെങ്കില്‍ ജിനു ഗോപി എന്ന പേരില്‍ അറിയപ്പെടുന്ന ഇപ്പോള്‍ മഴവില്‍ മനോരമയിലെ ഒരുചിരി ഇരുചിരി ബംബര്‍ ചിരി എന്ന പരിപാടിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരം. അടുത്തിടെ പിക്കാസോ എന്ന സിനിമയിലൂടെയും ശ്രദ്ധ നേടിയ ഈ നടന്റെ സ്വകാര്യ ജീവിതം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജിനു തിരുവനന്തപുരം സ്വദേശിയും നടിയുമായ തനൂജയെ വിവാഹം കഴിച്ചത്. മിനി സ്‌ക്രീനിലൂടേയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പരിചിതയായ തനൂജയുമായുള്ള വിവാഹത്തില്‍ ഒരു മകളും ജനിച്ചു. സ്റ്റേജ് ആര്‍ട്ടിസ്റ്റായി തിളങ്ങിയിരുന്ന ഇരുവരും ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെയാണ് മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് പരിചിതരാകുന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജിനു ഭാര്യയേയും മകളേയും ഉപേക്ഷിച്ച് പത്തനംതിട്ട ഇലന്തൂരുകാരിയായ വീണ എന്ന സ്ത്രീയ്ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. ഭര്‍ത്താവും രണ്ടും മക്കളും ഉള്ള സ്ത്രീയായിരുന്നു വീണ. അവരെയെല്ലാം ഉപേക്ഷിച്ചാണ് വീണ ജിനുവിനൊപ്പം ഇറങ്ങിത്തിരിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് ഇക്കാര്യം വെളിപ്പെടുത്തി തനൂജ രംഗത്തു വന്നത്.

അന്ന് ഏഴു വയസുകാരിയായ മകളേയും കൊണ്ട് വാടകവീട്ടില്‍ നിന്നും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് തനൂജ താന്‍ നേരിട്ട പ്രതിസന്ധികളെല്ലാം തുറന്നു പറഞ്ഞത്. എന്നാല്‍ അതെല്ലാം നിഷേധിച്ച ജിനു വീണ തന്റെ സുഹൃത്ത് മാത്രമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഭാര്യയോടുള്ള വാശിയിലാണ് വീണയ്ക്കൊപ്പം ഇറങ്ങിയതെന്നും പവിത്രമായ ഒരു സുഹൃത്ബന്ധം മാത്രമാണ് വീണയുമായി ഉള്ളതെന്നുമായിരുന്നു അന്ന് ജിനു പറഞ്ഞത്. എന്നാല്‍ ജിനുവിന്റെ ്വകാശവാദങ്ങളെല്ലാം പൊളിച്ചടുക്കിയായിരുന്നു തനൂജ പ്രതികരിച്ചത്. 10ഉം 12ഉം വയസുള്ള രണ്ട് മക്കളും ഭര്‍ത്താവും ഉള്ള വീണയ്ക്ക് അവരെ ചതിച്ച് ഉപേക്ഷിച്ചു ജിനുവിനൊപ്പം വരാന്‍ സാധിക്കുമെങ്കില്‍ നാളെ ജിനുവിനെയും ചതിക്കുമെന്നായിരുന്നു തനൂജ പറഞ്ഞത്.

അതിനു പിന്നാലെ വീണയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സ്റ്റേഷനില്‍ വച്ച് ജിനുവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് വീണ അറിയിച്ചതോടെ ഇരുവരും ഒരുമിച്ച് കൊച്ചിയില്‍ വാടകവീടെടുത്ത് താമസവും തുടങ്ങി. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു പെണ്‍കുഞ്ഞിന് വീണ ജന്മം നല്‍കുകയും ചെയ്തു. അതിനു പിന്നാലെയാണ് തനൂജ കേസുമായി കോടതിയില്‍ എത്തിയത്. അതിന്റെ തുടര്‍ നടപടികള്‍ക്ക് കോട്ടയത്തെ ജിനുവിന്റെ വീട്ടിലേക്ക് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അതു തിരിച്ചു വന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തനൂജയും മകളും കൊച്ചിയില്‍ ജിനുവിന്റെ വീട്ടിലെത്തിയത്.

ജിനുവിന്റെ പുതിയ വീടിന്റെ അഡ്രസ് ചോദിച്ചെത്തിയപ്പോള്‍ വളരെ മോശമായിട്ടായിരുന്നു ജിനുവും വീണയും പ്രതികരിച്ചത്. അതുകണ്ടു സഹിക്കാനാകാതെ തനൂജയെ കെട്ടിപ്പിടിച്ചുള്ള മകളുടെ കരച്ചില്‍ സഹിക്കാനാകാത്തതായിരുന്നു. അപ്പന്റെ സ്നേഹത്തിനു വേണ്ടി വളരെയധികം ആഗ്രഹിക്കുന്നുണ്ട് ആ 11 വയസുകാരി മകള്‍ ഇപ്പോള്‍. എന്നാല്‍ വീണയുമായുള്ള ജീവിതത്തില്‍ നിന്നും ഇറങ്ങിവരാന്‍ ജിനുവിന് കഴിയുകയുമില്ല. ജിനുവുമായി ജീവിച്ച കാലത്ത് തനൂജ സ്വരുക്കൂട്ടിവച്ച ചെറിയ ചെറിയ സമ്പാദ്യങ്ങളും സ്വര്‍ണവും എല്ലാം നശിപ്പിച്ചാണ് ജിനു മറ്റൊരു ജീവിതത്തിലേക്ക് കടന്നത്.

ഇപ്പോള്‍ വീണയുടെ മക്കള്‍ക്കും ഭര്‍ത്താവിനും എല്ലാം ചെലവിന് കാശ് കൊടുക്കുന്നത് ജിനുവാണ്. എന്നാല്‍ സ്വന്തം മകള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. ജിനുവിന്റെ കാശോ സമ്പാദ്യങ്ങളോ ഒന്നും തന്നെ തനൂജയ്ക്കും മകള്‍ക്കും വേണ്ട. എങ്കിലും അപ്പന്റെ സ്നേഹത്തിനു വേണ്ടി മാത്രം കൊതിക്കുന്ന ഒരു കുഞ്ഞു മോളാണത്. അവള്‍ക്ക് അവളുടെ അച്ഛനെ മാത്രം മതി. ആ സ്നേഹം മാത്രം മതി.

Read more topics: # ജിനു
jinu kottayam AND HIS WIFE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES