അധ്യാപിക ആകാന്‍ ആഗ്രഹിച്ച പിങ്കി ഒടുവില്‍ നടിയായി; ജീവിത നൗകയിലെ പ്രിയങ്ക യഥാര്‍ത്ഥത്തില്‍ ഭാര്യയും അമ്മയും

Malayalilife
അധ്യാപിക ആകാന്‍ ആഗ്രഹിച്ച പിങ്കി ഒടുവില്‍ നടിയായി; ജീവിത നൗകയിലെ പ്രിയങ്ക യഥാര്‍ത്ഥത്തില്‍ ഭാര്യയും അമ്മയും

പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന പരമ്പരയാണ് മഴവില്‍ മനോരമായില്‍ സംപ്രേക്ഷണം ചെയ്യുന്ന ജീവിത നൗക. സീരിയലില്‍ പ്രഭാകരന്റെ മകള്‍ പ്രിയങ്കയെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ പ്രിയങ്കരിയായ പിങ്കി കണ്ണന്‍ ആണ്. വാര്‍ത്താ അവതാരക ആയി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയ പിങ്കി നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായ ശേഷമാണ് ഇപ്പോള്‍ നായികാ പ്രാധാന്യം ഉള്ള വേഷത്തെ അവതരിപ്പിക്കാന്‍ ജീവിത നൗകയില്‍ എത്തുന്നത്. ഒരു അഡ്വക്കേറ്റ് കൂടിയായ പിങ്കി വിവാഹിതയും നാല് വയസ്സുള്ള മകന്റെ അമ്മയുമാണ്. 

വക്കീലാണെങ്കിലും അഭിനയത്തോടുളള അഭിനിവേശമാണ് താരം ഈ മേഖലയില്‍ നില്‍ക്കാന്‍ കാരണം.  LLB കഴിഞ്ഞ് LLM ചെയ്ത ശേഷം അധ്യാപനം തിരഞ്ഞെടുക്കുന്നതിന് വേണ്ടി കണക്കുകൂട്ടലുമായി മുന്നോട്ട് പോയ പിങ്കി തന്റെ അഭിനയ മോഹത്തിനും അതേ പോലെ തന്നെ പ്രാധാന്യം നല്‍കിയിരുന്നു. കരിയര്‍ തുടങ്ങുമ്പോള്‍ വാര്‍ത്ത അവതാരകയായി എത്തിയ പിങ്കി ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോലിക്ക് ഒപ്പം തന്നെ പല വിധത്തിലുള്ള പ്രോഗ്രാമുകളും പിങ്കി ചെയ്തിട്ടുണ്ട്. ദൂരദര്‍ശന്‍ ഉള്‍പ്പടെയുള്ള ചാനലുകളില്‍ പലവിധത്തിലുള്ള പ്രോഗ്രാമുകളും കുക്കറി ഷോകളും പിങ്കി ചെയ്തുകൊണ്ടാണ് പിങ്കി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. 

ദേവാംഗന എന്ന പരമ്പരയിലൂടെയാണ് പിങ്കി അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് നീലക്കുയിലിലേക്കും ജീവിത  നാകയിലും താരം ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തി.  ജീവിത നൗകയില്‍ സെക്കന്റ് ഹീറോയിന്‍ ആയ  പ്രിയങ്ക എന്ന കഥാപാത്രത്തെയാണ് പിങ്കി അവതരിപ്പിക്കുന്നത്. നല്ല ശക്തമായ ഒരു കഥാപത്രമാണ് പ്രിയങ്ക.

ഭര്‍ത്താവും അഡ്വക്കേറ്റുമായ കണ്ണന്റെ പൂര്‍ണ പിന്തുണ തന്നെയാണ് താന്‍ ഈ രംഗത്തേക്ക് എത്താന്‍ കാരണം എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തിലൂടെ പിങ്കി പറയുന്നു കണ്ണേട്ടന്റെ പൂര്‍ണ പിന്തുണ തന്നെയാണ് തന്റെ വിജയത്തിന്റെ രഹസ്യം എന്ന് പിങ്കി വ്യക്തമാക്കിയിട്ടുണ്ട്. മകന്‍ ധനഞ്ജയ് ചേകവയ്ക്ക് വെറും 6 മാസം മാത്രം പ്രായമുള്ളപ്പോഴാണ് പിങ്കി അഭിനയ രംഗത്തേക്ക് കടക്കുന്നത്.


 

Read more topics: # jeevithnauka,# actres pinky kannan
jeevithnauka actres pinky kannan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES