മേഘ്‌ന ചാനല്‍ പൂട്ടി പോയോ; ചന്ദനമഴയിലെ അമൃതയെ തിരക്കി ആരാധകര്‍

Malayalilife
മേഘ്‌ന ചാനല്‍ പൂട്ടി പോയോ; ചന്ദനമഴയിലെ അമൃതയെ തിരക്കി ആരാധകര്‍

ലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും. അത്തരത്തില്‍ നിരവധി നായികമാരാണ് മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞിട്ടും പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ അമൃത പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയങ്കരിയാണ്. അതുകൊണ്ട് തന്നെയാണ് നടിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചത്.
  പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞതെന്നും വിവാഹ ബന്ധത്തിന് കേവലം ഒരുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും മേഘ്നയുടെ മുന്‍ഭര്‍ത്താവ് ഡോണ്‍ വ്യക്തമാക്കിയിരുന്നു.

നടിയുടെ വിവാഹ മോചന വാര്‍ത്ത ഞെട്ടലോടെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്. അതേസമയം വിവാഹ മോചിതയായ ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു മേഘ്‌ന. പുതിയ യൂടൂബ് ചാനല്‍ ആരംഭിച്ചുകൊണ്ടായിരുന്നു മേഘ്‌ന നേരത്തെ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. മേഘ്‌നാസ് സ്റ്റ്യൂഡിയോ ബോക്‌സ് എന്ന ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ചാനല്‍ ആരംഭിച്ച് കുറച്ച് നാളുകള്‍ക്കുളളില്‍ തന്നെ താരത്തിന് നിരവധി സബ്സ്‌ക്രൈബേഴ്സിനെയും ലഭിച്ചു.

 യൂടൂബ് ചാനലില്‍ നടിയുടെതായി വന്ന മിക്ക വീഡിയോകളും നേരത്ത വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം യൂടൂബ് ചാനല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും ഓണത്തിന് ശേഷം നടിയുടെ പുതിയ വീഡിയോകളൊന്നും വന്നിരുന്നില്ല. ചന്ദനമഴ താരത്തിന്റെ പുതിയ വീഡിയോസ് കാണാത്തതിലുളള നിരാശ പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. മുന്‍പ് അപ്ലോഡ് ചെയ്ത വീഡിയോകള്‍ക്ക് താഴെയാണ് മേഘ്‌ന എവിടെയാണ്, യൂടൂബ് ചാനല്‍ നിര്‍ത്തിയോ എന്നൊക്കെയുളള സംശയങ്ങളുമായി ആരാധകര്‍ എത്തിയിരിക്കുന്നത്.

chandanamazha actress meghna vincent

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES