Latest News

നീണ്ട് ഇടതൂര്‍ന്ന മുടിയും മനോഹരമായ കണ്ണുകളും; ഒടുവില്‍ ആ രഹസ്യം പങ്കുവച്ച് അനു ജോസഫ്

Malayalilife
നീണ്ട് ഇടതൂര്‍ന്ന മുടിയും മനോഹരമായ കണ്ണുകളും; ഒടുവില്‍ ആ രഹസ്യം പങ്കുവച്ച് അനു ജോസഫ്

15 വര്‍ഷത്തിലധികമായി മലയാള സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും ഒരുപിടി നല്ല വേഷങ്ങളില്‍ തിളങ്ങിയ താരം മിനിസ്‌ക്രീന്‍ സജീവയാണ്. കൈരളി ടിവിയിലെ പുട്ടും കട്ടനും എന്ന പരിപാടിയിലാ് ഇപ്പോള്‍ താരം എത്തുന്നത്. കാര്യം നിസ്സാരം എന്ന രസകരമായ പരമ്പരയിലെ അഡ്വ സത്യഭാമയായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. 2004 മുതല്‍ മിനിസ്‌ക്രീനില്‍ സജീവയായ താരം നിരവധി സീരിയലുകളിലാണ് ഇതിനോടകം അഭിനയിച്ചിട്ടുളളത്. ഒപ്പം പല ചാനലുകളിലേയ ും പരിപാടികളില്‍ മത്സരാര്‍തിഥിയായും അവതാരകയായുമൊക്കെ താരം എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങുന്ന നടി വിവാഹിതയല്ല.

കാസര്‍കോഡ് ചിറ്റാരിക്കല്‍ സ്വദേശിനിയാണ് അനു ജോസഫ്. 30ല്‍ അധികം സീരിയലുകളിലും 14ല്‍ അധികം സീരിയലുകളിലും നടി അഭിനയിച്ചുകഴിഞ്ഞു. ശാലീന സൗന്ദര്യവും ഇടതൂര്‍ന്ന മുടിയുമാണ് അനുജോസഫിന്. ഈ ഒറ്റ കാരണത്താല്‍ നടിയെ ആരാധിക്കുന്നവരും കുറവല്ല. ഏഴാം ക്ലാസില്‍ ഒരു ആല്‍ബത്തിലൂടെയാണ് അഭിനയരംഗത്ത് അനു എത്തുന്നത്. ആദ്യ സീരിയല്‍ 'സ്‌നേഹചന്ദ്രിക'യാണെങ്കിലും ആദ്യം പുറത്തുവന്നത് 'ചിത്രലേഖ'യാണ്. 2000 മുതല്‍ അഭിനയരംഗത്ത് താരം സജീവയാണ്. 1985-ല്‍ ജനിച്ച് താരത്തിന് 35 വയസ്സാണ് പ്രായ
കാലം എത്ര കഴിഞ്ഞാലും താരത്തിന്റെ മുടിയഴകില്‍ ഒട്ടും മാറ്റമുണ്ടാകില്ല. എന്താണ് അനുവിന്റെ ഇടതൂര്‍ന്ന മുടിക്ക് പിന്നിലെ രഹസ്യമെന്ന് പലരും ചോദിക്കാറുണ്ട്. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ആ രഹസ്യം പങ്കുവച്ചിരിക്കയാണ് അനു.

ഫീല്‍ഡില്‍ വന്നപ്പോള്‍ മുതല്‍ തന്നോട് ആളുകള്‍ ചോദിക്കുന്ന കാര്യമാണ് മുടി സംരക്ഷണം. അതിനായി താന്‍ എന്താണ് ചെയ്യുന്നത് എന്നുള്ള രഹസ്യമാണ് അനു പരസ്യമാക്കിയത്.ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതാണ് തന്റെ തലമുടിയുടെ രഹസ്യം എന്ന് അനു പറയുന്നു. വ്യത്യസ്തതരം വീഡിയോകള്‍ ആണ് അനു ചാനലിലൂടെ പുറത്തുവിടുന്നത്. അതില്‍ നടന്‍ മണികണ്ഠന്റെ മൃഗ സ്നേഹത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. യാത്രാവിശേഷങ്ങള്‍ക്ക് പുറമെ കുക്കിങ് വീഡിയോകളും താരം അപ്ലോഡ് ചെയ്യുന്നുണ്ട്.


 

anu joseph reveal secret about her long hair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES